ബുദ്ധന്‍ ചിരിക്കുന്നു, കൂടെ ഗാനങ്ങളുമായി വേണുവും
ഗാനാലാപനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഗായകന്‍ വേണുഗോപാല്‍ പുതിയൊരു തൊപ്പികൂടി അണിയുന്നു. ആദ്യമായി സംഗീതസംവിധായകനാകാന്‍ പോകുകയാണ് വേണു. ആര്‍. ശരത് സംവിധാനം ചെയ്യുന്ന ബുദ്ധന്‍ ചിരിക്കുന്ന എന്ന ചിത്രത്തിലൂടെയാണ് വേണു സംഗീതത്തിന്റെ പുതിയൊരു ലോകത്തേക്കു കടക്കുന്നത്. പ്രഭാവര്‍മയാണ് ഗാനങ്ങള്‍ എഴുതുന്നത്. വേണുവിനൊപ്പം അപര്‍ണയും രാജലക്ഷ്മിയും പാടും.
ഇന്ദ്രന്‍സ് ആണ് ചിത്രത്തിലെ നായകന്‍. ഇന്ദ്രഗുപ്തന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ചാര്‍ളി ചാപ്‌ളിനോട് സാമ്യമുള്ള വേഷമാണ് ഇന്ദ്രന്‍സിന്. പ്രവീണയും ഷര്‍വാരി ജാമിന്‍സുമാണ് നായികമാര്‍. മറാത്തി നടിയാണ് ഷര്‍വാരി.

ചാപ്ലിന്റെ ജീവിതം അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്ന ഹാസ്യനടന്റെ വേഷമാണ് ഇന്ദ്രന്‍സിന്. നെടുമുടി, ജഗദീഷ്, നന്ദു, സോനാനായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
സിനിമയില്‍ സംഗീതസംവിധായകനാകാന്‍ വേണുവിന് മുന്‍പും പല അവസരങ്ങളും വന്നിരുന്നെങ്കിലും അന്നൊക്കെ വേണു ഒഴിഞ്ഞുമാറുകയായിരുന്നു. പുതിയ സിനിമയിലെ നാലുഗാനങ്ങളും നന്നായി വന്നിട്ടുണ്ടൊന്നാണ് പലരും പറയുന്നത്. ഏറെക്കാലത്തിനു ശേഷമാണ് ആര്‍. ശരത് സംവിധായകനാകുന്നത്.


Click it and Unblock the Notifications











