പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല! ഗാഗുല്‍ത്തായിലെ കോഴിപ്പോര് ഫസ്റ്റ്‌ലുക്ക്
പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ ഗാഗുല്‍ത്തായിലെ കോഴിപ്പോര് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ അജു വര്‍ഗ്ഗീസാണ് ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ പോസ്‌ററര്‍ പുറത്തുവിട്ടിരിക്കുന്നത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ വരുന്നത്. നവാഗതരായ ജിബിറ്റ്,ജിനോയ് തുടങ്ങിയവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാഹോ ബാഹുബലിക്ക് മുന്‍പ് പ്രഭാസിലേക്ക് എത്തിയ ചിത്രം! വെളിപ്പെടുത്തലുമായി സംവിധായകന്‍! കാണൂ
സംസ്ഥാന അവാര്‍ഡ് ജേതാക്കളായ ഇന്ദ്രന്‍സും, പൗളി വില്‍സണും ജോഡികളായി എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആമി, ലില്ലി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച നവജിത്ത് നാരായണനാണ് നായക കഥാപത്രത്തെ അവതരിപ്പിക്കുന്നത്. വീണ നന്ദകുമാറാണ് നായിക.

ജോളി ചിറയത്ത്, സോഹന്‍ സീനുലാല്‍, അഞ്ജലി നായര്‍, വീണ നന്ദകുമാര്‍, ഷൈനി സാറാ, അസീസ്, പ്രവീണ്‍ കമ്മട്ടിപ്പാടം, രശ്മി കോമഡി സ്റ്റാര്‍, ഗീതി, മേരി എരമല്ലൂര്‍, നന്ദിനി ശ്രീ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ജിനോയ് ജനാര്‍ദ്ദനന്‍,ശങ്കര്‍ ഇന്ദുചൂഡന്‍, ജിബിറ്റ്, സരിന്‍, വത്സല നാരായണന്‍, സമീക്ഷ നായര്‍ തുടങ്ങിയ പുതുമുഖങ്ങളും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. ജെ പിക് മൂവീസിന്റെ ബാനറില്‍ വി.ജി. ജയകുമാറാണ് നിര്‍മ്മാണം.
ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍, ഗാനരചന വിനായക് ശശികുമാര്‍, സംഗീതവും പശ്ചാത്തല സംഗീതവും ബിജിബാലും നിര്‍വ്വഹിക്കുന്നു. കലാസംവിധായകന്‍ മനുജഗദ്, എഡിറ്റര്‍ അപ്പു ഭട്ടതിരി, വസ്ത്രാലങ്കാരം അരുണ്‍ രവീന്ദ്രന്‍, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ സെല്‍വരാജ്, പി ആര്‍ ഓ എ.എസ്.ദിനേശ്, പോസ്റ്റര്‍ ഡിസൈന്‍ ഷിബിന്‍ സി ബാബു.


Click it and Unblock the Notifications