ഗാഗുല്‍ത്തായിലെ കോഴിപ്പോരുമായി ജിബിത് ജോയും സംഘവും! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ
വ്യത്യസ്തമായ നിരവധി സിനിമകളാണ് ഓരോ ദിനവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടാറുണ്ട് പല സിനിമകളും, ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനായി കാത്തിരിക്കുന്നതിനിടയിലാണ് മറ്റൊരു സിനിമയുടെ പ്രഖ്യാപനമെത്തിയത്.

സിനിമാമോഹികളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌ന സാക്ഷാത്ക്കാരത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചത് യുവതാരമായ ടൊവിനോ തോമസാണ്. ജിബിത് ജിനോയ് സംവിധാനം ചെയ്യുന്ന ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ടൊവിനോയാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് പോസ്റ്റര്‍. ജിനോയ് ജനാര്‍ദ്ദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജിബിത് ജിനോയ് യുടേതാണ് കഥ. ആമി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നവജിത് നാരായണനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ലെന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാക്കളായ ഇന്ദ്രന്‍സും പൗളി വത്സനും ജോഡികളായി എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സോഹന്‍ സീനുലാല്‍. സുധി കോപ്പ, വിജിലേഷ്, മഞ്ജു മറിമായം, കോട്ടയം പ്രദീപ്, ജോളി ചിറയത്ത്, ബിനു അടിമാലി, വീണ നന്ദകുമാര്‍, അഞ്ജലി നായര്‍ തുടങ്ങി വന്‍താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിജി ജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











