twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മതവികാരം വ്രണപ്പെടുമെന്ന് വിമര്‍ശനം! ഗാഗുല്‍ത്തായില്ല ഇനി കോഴിപ്പോര് മാത്രം!സിനിമയുടെ പേര് മാറ്റി

    |

    ഒരു പേരിലെന്തിരിക്കുന്നുവെന്ന ചോദ്യം പലപ്പോഴും ആവര്‍ത്തിച്ച് കാണാറുണ്ട്. ഗാഗുല്‍ത്തായിലെ കോഴിപ്പോര് എന്ന സിനിമ നേരത്തെ ശ്രദ്ധിക്കപ്പെട്ടത് പേരിലെ ഈ വ്യത്യസ്തത കൊണ്ടായിരുന്നു. എന്നാല്‍ ആ പേര് മാറ്റി കോഴിപ്പോര് എന്ന് മാത്രമാക്കി യിരിക്കുകയാണെന്ന് വ്യക്തമാക്കിയാണ് അണിയറപ്രവര്‍ത്തകര്‍ എത്തിയിട്ടുള്ളത്. ഗാഗുൽത്ത എന്ന പേരിനൊപ്പം കോഴിപ്പോര് എന്ന് വരുമ്പോൾ
    ക്രിസ്തീയ മതവികാരം വ്രണപ്പെടുന്നതായും ക്രിസ്തുമത വിശ്വാസികളെ വളരെ മോശമായി ബാധിക്കും എന്ന തരത്തിലുളള ഒരുവാദം ചേംബറിൽ നിന്നും വന്നതിനാൽ മാറ്റേണ്ടി വന്നതാണെന്ന് പ്രധാന കഥാപാത്രത്തെ അവചരിപ്പിച്ച താരമായ നവജിത് നാരായണന്‍ കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്.

    സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ താമസിക്കുന്ന വഴിയുടെ പേരാണ് ഗാഗുൽത്താ ലെയ്ൻ എന്നത്. അതിനാലാണ് സിനിമക്ക് ഗാഗുൽത്തായിലെ കോഴിപ്പോര് എന്ന പേരിട്ടത്.ഇതുകൊണ്ട് ഈ പേരുകൊണ്ട് എങ്ങനെയാണ് ഒരു മതത്തിൻറെ വികാരം വ്രണപ്പെട്ടുന്നത്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് പല സിനിമകളും ഇവിടെ ഇറങ്ങി. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ.
    ഒന്നാലോചിച്ചുനോക്കൂ, സിനിമക്കായി കിടപ്പാടം വരെ പണയംവെച്ച് സിനിമ എന്ന‌ വലിയ സ്വപ്നത്തിന് കൂടെ നിൽക്കുന്ന പ്രൊഡ്യൂസർ. തൻറെ ഉള്ളിലെ എഴുത്ത് പേപ്പറിൽ ആക്കി അത് സിനിമയായി കാണാനുള്ള ആഗ്രഹം സംവിധായകൻറെ കഷ്ടപ്പെട്ടപ്പാടി൯െറ്റ കുറേ ദിനങ്ങൾ, ആ സിനിമയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ട് കുറെയേറെ സിനിമ ഭ്രാന്തന്മാർ.

    Kozhiporu

    കുറേയേറെ ആട്ടും തുപ്പും കേട്ട് അവസാനം ഒരു സിനിമ കിട്ടിയതിൽ അഭിനയിച്ചു. സിനിമയുടെ പേര് കൊണ്ട് ആ സിനിമ നിലനിൽക്കും എന്ന്‌ മനസ്സിൽ ഉറച്ചു വിശ്വസിച്ച് നടന്ന കുറെ കലാകാരന്മാ. കർഷക സമരങ്ങൾ നടന്ന കേരളം, ജാതിമത വ്യത്യാസതിനെതിരെ പടനയിച്ച കേരളം, മാറുമറക്കൽ സമരത്തിന് നേതൃത്വം കൊടുത്ത കേരളം, ജന്മിത്വത്തിനെതിരെ പടപൊരുതിയ കേരളം. ഒരു കാര്യം മനസ്സിലായി കാലമെത്രകഴിഞ്ഞാലും എത്ര വലിയ‌ പേമാരി വന്നാലും കൊടും ചൂടുകൊണ്ട് മൂക്കിനു രക്തംവാർന്ന് ഒലിച്ചാലും മൈനസ് ഡിഗ്രിക്ക് താഴെ തണുപ്പ് ആയാലും മാറില്ല ഒരിക്കലും ഈ നാട്. സിനിമ ഒന്ന് കണ്ട് നോക്കിയ ശേഷമെങ്കിലും തീരുമാനമെടുക്കാനുള്ള മനസ് ബന്ധപ്പെട്ടവർ കാണിക്കാതെയാണ് ക്രിസ്തീയ മതവികാരത്തെ വ്രണപ്പെടുത്തും എന്ന ന്യായം പറഞ്ഞ് പേരിൽ കത്രിക വെച്ചതെന്നും നവജിത് കുറിച്ചിട്ടുണ്ട്.

    Read more about: film സിനിമ
    English summary
    Gagulthayile Kozhipporu Film Name Changed As Kozhiporu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X