കാളിദാസൻ പൊളിച്ചു! എല്ലാ ആന പ്രേമികൾക്കും ചിറക്കൽ കാളിദാസന്റെ ഒരു തകർപ്പൻ വീഡിയോ ഗാനം..
ആന പ്രേമികൾക്കായി ചിറയ്ക്കൽ കാളിദാസൻ എന്ന ആനയെ കേന്ദ്ര കഥാപാത്രമാക്കി പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്
മലയാളികൾ ആനയും പൂരങ്ങളും എന്നും പ്രിയപ്പട്ടതാണ്. പൂരം എന്നു കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടി വരുന്നത് നെറ്റിപ്പട്ടം കെട്ടി തിടമ്പും ഏറി നിൽക്കുന്ന ഗജവീരന്മാരെയാണ്. പൂരത്തെ കുറിച്ചു ഒരു മലയാളിയോട് ചോദിച്ചാൽ ആനയില്ലാതെ എന്ത് പൂരം എന്നാകും മറുപടി.

ഏറ്റവും കൂടുതൽ ആരാധകരുള്ള ഗജവീരനാണ് ചിറയ്ക്കൽ കാളിദാസൻ. ആന പ്രേമികൾക്കായി ചിറയ്ക്കൽ കാളിദാസനെ കേന്ദ്ര കഥാപാത്രമാക്കി പുതിയ വീഡിയോ ആൽബം പുറത്തിറങ്ങിയിട്ടുണ്ട്. ശിവപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന വീഡിയോ ആൽബത്തിന്റെ പേര് ഗജം എന്നാണ്. ഡെന്നീസ് ജോസഫ് എഴുതിയ വരികൾക്ക് പ്രശാന്ത് മോഹനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വിജയ് യേശുദാസും വിധു പ്രതാപും ചേർന്നാണ് ഇന്ദ്രപാല പാത ശീർഷമോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ആലപിച്ചിരിക്കുന്നത്.
ആൽബത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ യൂട്യൂബിൽ ആയിരങ്ങളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. പിജികെ ക്രിയേഷന്റെ ബാനറിൽ ജിനോദ് കുമാർ, വിബിൻ വിനായകൻ ചേർന്നാണ് ഗജം നിർമ്മിച്ചിരിക്കുന്നത്. ശ്രീകാന്ത് ഈശ്വർ ആണ് ഗജത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications











