മലയാളത്തിലെ കിടിലന്‍ ത്രില്ലര്‍ സിനിമയുമായി താരപുത്രനെത്തുന്നു! ഗാംബിനോസ് സിനിമയാവുന്നു!!

ക്ലീഷേ കഥയും കഥാപാത്രങ്ങളില്‍ നിന്നും മലയാള സിനിമ വ്യത്യസ്തത പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം സിനിമാപ്രേമികള്‍ കേരളത്തിലുമുണ്ട്. അവര്‍ക്കെല്ലാം സന്തോഷം നല്‍കുന്നൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ഇറ്റാലിയന്‍ അധോലോക കുടുംബത്തിന്റെ കഥ സിനിമയാക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

അമേരിക്കയില്‍ സ്ഥിരതമാസമാക്കിയ ഇറ്റാലിയന്‍ അധോലോക കുടുംബമായിരുന്നു ഗാംബിനോസ്. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കൊലപാതകം നടത്തിയിരുന്ന ഗാംബിനോസിനെ പോലീസിനും പേടിയായിരുന്നു. ഈ ഭീകര കുടുംബത്തിന്റെ കഥയാണ് മലയാളത്തില്‍ സിനിമയാവാന്‍ പോവുന്നത്. സിനിമ മലബാറിനെ പശ്ചാതലമാക്കിയാണ് ഒരുക്കുന്നത്.

gambinos

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയനാണ് ചിത്രത്തിലെ നായകന്‍. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്ന ടാഗ്‌ലൈനോടെ വരുന്ന സിനിമ നവാഗതനായ ഗിരീഷ് പണിക്കരാണ് സംവിധാനം ചെയ്യുന്നത്. രാധിക ശരത് കുമാറാണ് ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി, നീരജ, സിജോയ് വര്‍ഗീസ്, സാലു കെ ജോര്‍ജ്, തമിഴ് നടന്‍ സമ്പത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍.

അടുത്ത വര്‍ഷത്തോടെ ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. സക്കീര്‍ മഠത്തിലാണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. എല്‍ബന്‍ കൃഷ്ണയാണ് ഛായാഗ്രഹണം. ജോക്‌സ് ബിജോയുടേതാണ് സംഗീതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X