മമ്മൂട്ടി റൂളിംഗ്! പിഷാരടിക്കൊപ്പമുള്ള വരവില്‍ ബോക്‌സോഫീസും കിടുങ്ങി! ആദ്യദിനത്തില്‍ നേടിയത്?

രമേഷ് പിഷാരടി-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമായ ഗാനഗന്ധര്‍വന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. തുടക്കം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മിമിക്രി വേദിയില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മുന്നേറുന്നതിനിടയിലായിരുന്നു അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്. ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു പഞ്ചവര്‍ണ്ണതത്തയില്‍ നിറഞ്ഞുനിന്നിരുന്നതെങ്കില്‍ ഇത്തവണ മമ്മൂട്ടിയാണ്. ഗാനഗന്ധര്‍വന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പിഷാരടി എത്തിയിരുന്നു. കാത്തിരിപ്പിനൊടുവിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിറഞ്ഞ സദസ്സുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചതും. മമ്മൂട്ടിയുടെ വേറിട്ട വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചതും. മെഗാസ്റ്റാറിനെയോ മമ്മൂട്ടി എന്ന താരത്തെയോ അല്ല തിയേറ്ററില്‍ കണ്ടതെന്നായിരുന്നു ആരാധകരും പറഞ്ഞത്. പിഷാരടി മമ്മൂട്ടിയെ വിണ്ണിലിറക്കി എന്നും അവര്‍ പറഞ്ഞിരുന്നു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായി കലക്ഷനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്.

 പോസിറ്റീവ് പ്രതികരണങ്ങള്‍

കാത്തിരിപ്പിന് വിരാമമിട്ടെത്തിയ ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മാസ്സ് മാത്രമല്ല ഇത്തരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി. കേള്‍ക്കാന്‍ ഇമ്പമുള്ള നിരവധി ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തിരുന്നുവെങ്കിലും ഇതാദ്യമായാണ് ഗായകനായി അഭിനയിക്കാനുള്ള അവസരം മെഗാസ്റ്റാറിനെത്തേടി എത്തിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തുവിട്ടിരുന്നു.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

പോസിറ്റീവ് പ്രതികരണങ്ങള്‍ ബോക്‌സോഫീസിനും ഗുണകരമായി വന്നിരിക്കുകയാണെന്നും മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയതെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍. ആദ്യദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 3.46 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വാരാന്ത്യങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതോടെ കലക്ഷനും കുത്തനെ ഉയരുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.

കാര്‍ണിവല്‍ സിനിമാസില്‍ നിന്നും നേടിയത്

8.82 ലക്ഷമാണ് കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ഗാനഗന്ധര്‍വന് ലഭിച്ചത്. പ്രേക്ഷകരുടെ മനസ്സും ബോക്‌സോഫീസും നിറച്ചാണ് കലാസദന്‍ ഉല്ലാസും സംഘവും മുന്നേറുന്നത്. ഔദ്യോഗികമായ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഈ വര്‍ഷം ഇതുവരെയായി തിയേറ്ററുകളിലേക്കെത്തിയ ചിത്രങ്ങളില്‍ നിന്നെല്ലാം മികച്ച ലാഭമാണ് മെഗാസ്റ്റാര്‍ സ്വന്തമാക്കിയത്.

ഈ വരവ് പൊളിച്ചു

തൊട്ടതെല്ലാം പൊന്നാക്കുകയെന്ന വിശേഷണത്തെ ശരിക്കും അന്വര്‍ത്ഥമാക്കിയാണ് മമ്മൂട്ടിയുടെ കുതിപ്പ്. അടുത്തിടെ എത്തിയ സിനിമകളെല്ലാം മികച്ച വിജയം സ്വന്തമാക്കിയതോടെ ഗന്ധര്‍വനും ആ ലിസ്റ്റില്‍ത്തന്നെ ഇടം നേടുമെന്നാണ് ആരാധകര്‍ പറയുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായുള്ള ഈ വരവ് പൊളിച്ചുവെന്നുമാണ് അവര്‍ പറയുന്നത്.

പ്രമോഷനിലെ വ്യത്യസ്തത

വ്യത്യസ്തമായ പ്രമോഷന്‍ രീതിയുമായാണ് ഗാനഗന്ധര്‍വന്‍ എത്തിയത്. സിനിമയ്ക്കായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ ശേഷിക്കുന്നതിനിടയിലാണ് മമ്മൂട്ടിക്കൊപ്പം ലൈവ് വീഡിയോയുമായി പിഷാരടി എത്തിയത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ഈ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X