twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും പാടുമോ? ഗാനമേള ഗായകനായ ഉല്ലാസായി താരം! സിനിമയ്ക്കുള്ളിലെ പോസ്റ്ററുമായി ഗാനഗന്ധര്‍വ്വന്‍

    |

    മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് രമേഷ് പിഷാരടി എന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകരും പ്രതീക്ഷയിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങളറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. കരിയറില്‍ ഇന്നുവെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ലൊക്കേഷന്‍ വിശേഷവും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് പിഷാരടിയും എത്താറുണ്ട്. സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ തരംഗമായി മാറിയത്.

    ഇന്ന് വരെ കാണാത്ത തരത്തില്‍ സിനിമയ്ക്കുള്ളിലെ പോസ്റ്ററുമായാണ് പിഷാരടിയും സംഘവും എത്തിയത്. സിനിമയുടെ പോസ്റ്റര്‍ അല്ല സിനിമയിലെ പോസ്റ്റര്‍ എന്ന തലക്കെട്ടുമായാണ് പോസ്റ്റര്‍ എത്തിയത്. മമ്മൂട്ടിയെ കേന്ദ്രീകരിച്ചല്ല പോസ്റ്റര്‍ എത്തിയതെന്നതാണ് മറ്റൊരു പ്രത്യേകത. സുരേഷ് കൃഷ്ണയാണ് പോസ്റ്ററിലെ താരം. മനോജ് കെ ജയനും പോസ്റ്ററിലുണ്ട്. കൊച്ചിന്‍ കലാസദനിലെ ഗായകനായ ഉല്ലാസായാണ് മമ്മൂട്ടി എത്തുന്നത്. നവാഗതയായ വന്ദിതയാണ് നായികയായി എത്തുന്നത്.

    Mammootty

    ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മ്മജന്‍, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ഗാനമേള ഗായകരുടെ കഥയുമായാണ് സിനിമയെത്തുന്നതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഗാനമേള ടീമിന്റെ പരസ്യമുള്ള പോസ്റ്ററും കൂടിയെത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയര്‍ന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ വേറിട്ട കഥാപാത്രം തന്നെയായിരിക്കും ഈ ചിത്രത്തിലേത് എന്ന് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍.

    English summary
    Ganagandharvan movie poster viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X