മമ്മൂക്ക തകര്‍ക്കുമെന്നുറപ്പിക്കാന്‍ ഇത് തന്നെ ധാരാളം! ഗാനഗന്ധര്‍വന്‍ ടീസറിന് ഗംഭീര കൈയ്യടി!
മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുള്ളൊരു ദിനമായിരുന്നു കഴിഞ്ഞുപോയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി ഗാനഗന്ധര്‍വന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. സിനിമയില്‍ നിന്നും വരുംദിനങ്ങളില്‍ സര്‍പ്രൈസ് എത്തുമെന്ന തരത്തിലുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പറഞ്ഞത് പോലെ തന്നെ വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ടീസറെത്തിയത്. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മെഗാസ്റ്റാര്‍ എത്തുന്നതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ടീസറും ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ്.
ഷൈജു ദാമോദരന്റെ നിങ്ങളിത് കാണുകയെന്ന വിഖ്യാത കമന്ററിയുടെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിട്ടുള്ളത്. തട്ടുകടയില്‍ നിന്നും ബുള്‍സൈ കഴിക്കുന്ന മമ്മൂട്ടിയെയാണ് ടീസറില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ടീസര്‍ തരംഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. മമ്മൂക്ക തകര്‍ക്കുമെന്നുറപ്പിക്കാന്‍ ഇത് തന്നെ ധാരാളമെന്നായിരുന്നു ആരാധകരുടെ കമന്റ്.

മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ രമേഷ് പിഷാരടി സംവിധാനത്തിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ച് മുന്നേറുകയാണ്. കുഞ്ചാക്കോ ബോബന്‍ ജയറാം കൂട്ടുകെട്ടിലൊരുക്കിയ പഞ്ചവര്‍ണ്ണതത്തയിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായി അരങ്ങേറിയത്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസിനൊപ്പമായാണ് ഇത്തവണ അദ്ദേഹം എത്തുന്നത്. വന്‍താരനിര അണിനിരന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഗാനഗന്ധര്‍വന്റെ ടീസര്‍ കാണാം.


Click it and Unblock the Notifications