twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാലും പഴവും കൈകളിലേന്തി ... ഹിറ്റ് പാട്ടിന് പിന്നില്‍ ഗണപതിയല്ല !!

    |

    വിനോദയാത്രയിലെ ''പാലു പഴവും കൈകളിലേന്തി'' എന്ന ഒരൊറ്റ ഗാനരംഗം മതി ഗണപതി എന്ന താരത്തെ ഓര്‍ത്തെടുക്കാന്‍. ബാലതാരമായി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച ഗണപതി മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഒരു പരസ്യ ചിത്രത്തിലൂടെയാണ് ദിലീപ് നായകനായി എത്തിയ 'വിനോദയാത്ര'യില്‍ എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന ആകര്‍ഷണം പാലും പഴവും കൈകളിലേന്തി എന്ന ഗാനമായിരുന്നു. പാട്ടിലൂടെ മികച്ച സ്വീകാര്യതയാണ് ഗണപതിക്ക് ലഭിച്ചത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ചലച്ചിത്രരംഗത്ത് തന്റേതായ ഒരിടം കണ്ടത്താന്‍ ഗണപതിക്കു കഴിഞ്ഞു.

    96 ഇന്ന് ടെലിവിഷനില്‍, നീക്കം സര്‍ക്കാരിനെ ജയിപ്പിക്കാനോ !!96 ഇന്ന് ടെലിവിഷനില്‍, നീക്കം സര്‍ക്കാരിനെ ജയിപ്പിക്കാനോ !!

    വിനോദയാത്രയില്‍ ഗണപതി പാടിയ ആ ഗാനരംഗം ഇന്നും ചിരിപടര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ആ പാട്ട് സിനിമയില്‍ ഉപയോഗിച്ചതിനു പിന്നില്‍ ഒരു കഥയുണ്ടെന്ന് പറയുകയാണ് ഗണപതി. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു താരം ആ കഥ വെളിപെടുത്തിയത്. സിനിമയില്‍ ആ ഗാനം ക്രിയേറ്റ് ചെയ്തത് ശരിക്കും ഇന്നസെന്റ് ചേട്ടനാണ്. ഇന്നസന്റെ ചേട്ടന്‍ എന്നോട് പാലും പഴവും എന്ന പാട്ട് അറിയാമോ എന്നു ചോദിച്ചു. ഞാന്‍ അറിയാമെന്നും പറഞ്ഞു. പണ്ട് വീട്ടിലൊക്കെ ഈ പാട്ടുപാടി ചിലര്‍ വരുമായിരുന്നു. എനിക്ക് പാട്ടിന്റെ മൊത്തം വരികളും അറിയാമോ എന്ന് ഇന്നസെന്റ് ചേട്ടന്‍ വീണ്ടും ചോദിച്ചു. ഇല്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ ശരി രണ്ടു വരി അറിഞ്ഞാല്‍ മതിയെന്നും ചേട്ടന്‍ പറഞ്ഞു അങ്ങനെയാണ് ആ സീന്‍ ക്രിയേറ്റ് ചെയ്തത്. സീനിനെക്കുറിക്ക് ഗണപതി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്. പരിപാടിയുടെ ഇടയില്‍ പാലും പഴവും എന്ന ഗാനം ഗണപതി വേദിയില്‍ പാടുകയും ചെയ്തിരുന്നു.

    ganapthy

    വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രമാണ് ഗണപതിയുടേതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം. പ്രശസ്ത സംവിധായകന്‍ ലാല്‍ജോസിന്റെ സംവിധാന സഹായിയായിരുന്ന ഡഗ്ലസ് ആല്‍ഫ്രണ്ട് സ്വതന്ത്ര സംവിധായകനാവുന്ന ചിത്രമാണിത്. ഗണപതിക്കു പുറമെ ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പുതുതലമുറയുടെ യൂറോപ്പ് ഭ്രമം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും കാഴ്ചപാടുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. സൗഹൃദവും പ്രണയവും കുടുംബങ്ങളും എല്ലാം ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

    വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എംടിയെ സ്ത്രീവിരുദ്ധനാക്കില്ല!! സിനിമ സംഭാഷണങ്ങളെ കുറിച്ച് രഞ്ജിത് വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എംടിയെ സ്ത്രീവിരുദ്ധനാക്കില്ല!! സിനിമ സംഭാഷണങ്ങളെ കുറിച്ച് രഞ്ജിത്

    English summary
    Ganapathy reveals the secret behind hit song Paalum Pazhavum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X