മോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ ഇപ്പോള്‍ പൃഥ്വിയ്ക്ക് സ്വന്തം, അവിടെയാണിപ്പോള്‍...
ഗാന്ധിനഗര്‍, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് ഈ പേര് മലയാളികള്‍ ഓര്‍ത്ത് വയ്ക്കാനുള്ള പ്രധാന കാരണം മോഹന്‍ലാലാണ്. ഈ സ്ഥലത്തിനും പേരിനും അത്രയേറെ പ്രശസ്തി നേടിക്കൊടുത്തതും ലാലാണ്. സമീപകാലത്ത് ഇറങ്ങിയ ലോഹം എന്ന ചിത്രത്തില്‍ ആ സ്ഥലപ്പേര് വീണ്ടും ലാല്‍ പ്രേക്ഷകരെ ഓര്‍മിപ്പിയ്ക്കുന്നുണ്ട്.
എന്നാല്‍ കൊച്ചിയിലെ ഗാന്ധിനഗര്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ്. ഇനി വരാനിരിക്കുന്ന നാല് ചിത്രങ്ങളുടെയും പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്, അതില്‍ രണ്ട് ചിത്രങ്ങള്‍ ഗാന്ധി നഗറിലും ചിത്രീകരിക്കുന്നു.

മോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ ഇപ്പോള്‍ പൃഥ്വിയ്ക്ക് സ്വന്തം, അവിടെയാണിപ്പോള്‍...
പൃഥ്വിരാജിനെയും ചെമ്പന്‍ വിനോദിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിജു ആന്റണി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമം കടവന്തറയിലും ഗാന്ധിനഗറിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. പൃഥ്വിയുടെ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിയ്ക്കുന്നത്

മോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ ഇപ്പോള്‍ പൃഥ്വിയ്ക്ക് സ്വന്തം, അവിടെയാണിപ്പോള്‍...
പൃഥ്വിരാജിന്റ ആഗസ്റ്റ് സിനിമാസ് നിര്‍മിയ്ക്കുന്ന അനുരാഗ കരിക്കിന്‍ വെള്ളവും കടവന്തറയിലും ഗാന്ധിനഗറിലുമായി ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. ആസിഫ് അലിയും ബിജു മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്

മോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ ഇപ്പോള്‍ പൃഥ്വിയ്ക്ക് സ്വന്തം, അവിടെയാണിപ്പോള്‍...
പൃഥ്വിയുടേതായി ഇനി തിയേറ്ററിലെത്തുന്ന ചിത്രമാണ് പാവാട. ജി മാര്‍ത്താണ്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും കൊച്ചിയാണ്

മോഹന്‍ലാലിന്റെ ഗാന്ധിനഗര്‍ ഇപ്പോള്‍ പൃഥ്വിയ്ക്ക് സ്വന്തം, അവിടെയാണിപ്പോള്‍...
ഇനി പൃഥ്വി അഭിനയിക്കാന്‍ പോകുന്ന ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്. സുജിത്ത് വാസുദേവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനും കൊച്ചിയാണ് ലൊക്കേഷന്‍

Click it and Unblock the Notifications