കന്നടയിൽ ജാനുവായി എത്തുന്നത് തൃഷയുടെ തങ്കച്ചി!! ഇത് താരത്തിന്റെ രണ്ടാം വരവ്.. പോസ്റ്റർ പുറത്ത്

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്.

2018 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു 96. തൃഷ, വിജയ് സേതുപതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം കോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും വൻ ചലനം സൃഷ്ടിച്ചിരുന്നു. തമിഴ് ചിത്രങ്ങൾക്ക് നല്ല ആസ്വാദകരാണ് കേരളത്തിലുളളത്. തമിഴിലെ പോലെ തന്നെ റാമിനേയും ജാനുവിനേയും ഇരു കൈകൾ നീട്ടി പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു.

മലയാളികൾ മാത്രമല്ല തെന്നിന്ത്യൻ സിനിമയും 96 നെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഇപ്പോഴിത ചിത്രത്തിന്റെ കന്നട പതിപ്പ് പുറത്തു വരുകയാണ്. 99 എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. തൃഷയ്ക്കു പകരം കന്നട പതിപ്പിൽ ജാനുവായി എത്തുന്നത് മലയാളികളുടെ സ്വന്തം ഭാവനയാണ്. റാമായി എത്തുന്നത് കന്നട താരം ഗണേഷാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്.

 തൃഷയ്ക്ക് പകരം  ഭാവന

തൃഷയ്ക്ക് പകരം ഭാവന

96 ന്റെ കന്നട പതിപ്പിനെ കുറിച്ചുളള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. നേരത്തെ തന്നെ ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വന്നിരുന്നു. 99 ൽ ജാനകി ദേവിയായി തൃഷ തന്നെ എത്തുമെന്നായിരുന്നു റിപ്പോർട്ട്. രാമചന്ദ്രനായി കന്നട താരം ഗണേഷും. എന്നാൽ ഇപ്പോൾ കന്നടയിൽ ജാനുവായി എത്തുന്ന ഭാവനയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്.

ഭാവനയുടെ പോസ്റ്റർ

ഭാവനയുടെ പോസ്റ്റർ

ആദ്യം തന്നെ 99ലെ ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു അത്. മികച്ച സ്വീകാര്യതയായിരുന്നു പോസ്റ്ററിനു ലഭിച്ചിരുന്നത്. ഇതു പിന്നാലെയാണ് ഭാവനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. കന്നടയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപാട് ആരാധകരുളള താരമാണ് ഭാവന. അതിനാൽ തന്നെ തൃഷ അഭിനയിച്ച് ഗംഭീരമാക്കിയ കഥാപാത്രം അതിന്റേതായ തന്മത്തോടു കൂടി ഭാവന പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുമെന്നത് നിസംശയം പറയാം. തെന്നിന്ത്യയിലെ മികച്ച നടിയാണ് ഭാവന.

  തൃഷയുടെ തങ്കച്ചിയുടെ രണ്ടാം വരവ്

തൃഷയുടെ തങ്കച്ചിയുടെ രണ്ടാം വരവ്

മലയാളത്തിൽ നിന്ന് തമിഴിൽ ചുവട് വെച്ച ഭാവനയെ കോളിവുഡ് പ്രേക്ഷകർ തൃഷയുടെ പേരിലൂടെയാണ് അവരു ഹൃദയത്തിൽ സ്വീകരിച്ചത്. തെന്നിന്ത്യൻ സിനിമ ലോകം മുഴുവൻ ഭാവനയെ തൃഷ്യുടെ അനിയത്തി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. തമിഴിൽ തൃഷ അനശ്വരമാക്കിയ ജാനുവിനെ കന്നടയിലെ ഭാവന മനോഹരമാക്കും എന്നുള്ളതിൽ പ്രേക്ഷകർക്ക് സംശയമില്ല. അതു പോലെ ഭാവനയുടെ രണ്ടാം വരവ് കൂടിയാണ് ഈ ചിത്രം. കന്നട നിർമ്മാതാവായ നവീനുമായുളള വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം. 99 ലൂടെയാണ് ഭാവന വീണ്ടും സിനിമ ലോകത്ത് എത്തുന്നത്.

99 നൂറാമത്ത് ചിത്രം

99 നൂറാമത്ത് ചിത്രം

തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് ചിത്രം ഭാവനയുടെ സിനിമയിലേയ്ക്കുളള രണ്ടാം വരവ് ഇതു കൂടാതെ മറ്റൊരു സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. സി പ്രേം കുമാർ സംവിധാനം ചെയ്ത 96 കന്നടയിലേയ്ക്ക് റീമേയ്ക്ക് ചെയ്യുന്ന പ്രീതം ഗുബ്ബിയാണ്. കന്നട സംവിധായകൻ അർജുൻ ജന്യയാണ് 99 ന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇയാളുടെ 100 മത്തെ ചിത്രം കൂടിയാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X