twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാംതരക്കാരനാക്കിയതില്‍ തമ്പിക്ക് നിരാശ

    By Aswathi
    |

    Sreekumaran Thampi
    തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന് തന്നെയും ജികെ പിള്ളയെയും രണ്ടാം തരക്കാരാക്കിയത് ഗൂഢാലോചനയെന്ന് മലയാള ചലച്ചിത്ര പ്രമുഖന്‍ ശ്രീകുമാരന്‍ തമ്പി. മുന്‍ മന്ത്രി കെബി ഗണേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു.

    ആരെയും പ്രീണിപ്പിച്ച് അംഗീകാരം വാങ്ങേണ്ട ഗതികേടില്ലെന്നും ചെന്നൈയില്‍ നടക്കുന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തിന് പോവാതെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. രണ്ടാ തരവ് ആദരവ് വാങ്ങാന്‍ എന്റെ പട്ടിപോകുമെന്ന് രോഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്. മധുവിനൊപ്പം നില്‍ക്കാന്‍ താന്‍ സര്‍വ്വതാ യോഗ്യനാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

    ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷ വേദിയില്‍ മലയാളത്തിന്റെ പ്രമുഖ ചലച്ചിത്രകാരനായ ശ്രീകുമാരന്‍ തമ്പിക്കും തലമുതിര്‍ന്ന നടന്‍ ജികെ പിള്ളയ്ക്കും അര്‍ഹിക്കുന്ന ആദരവ് നല്‍കിയില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുണ്ടായിരുന്നു. സൗത്ത് ഇന്ത്യന്‍ ചേംബറിന്റെ ആഭിമുഖ്യത്തില്‍ നാലുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന മധുവിനെ ആദരിക്കുന്ന ചടങ്ങും നടക്കും.

    48 വര്‍ഷമായി മലയാള സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയം ശ്രീകുമാരന്‍ തമ്പിക്കും 59 വര്‍ഷത്തെ അഭിനയ പരിചയം ജികെ പിള്ളയ്ക്കുമുണ്ട്. അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ രണ്ടാം തരക്കാരാക്കിയതുകൊണ്ടാണ് ചെന്നൈയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് ജികെ പിള്ളയും പ്രതികരിച്ചു.

    English summary
    Sreekumaram Thampi says that former minister KB Ganesh Kumar and his gang demote we as second class.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X