twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി വിഷയത്തില്‍ അമ്മയ്ക്ക് സര്‍വ്വം പിഴച്ചു, സംഘടന പിരിച്ചുവിടണമെന്ന് ഗണേഷ്‌കുമാര്‍!!!

    നടി അക്രമിക്കപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ല, സംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും പിരിച്ചുവിടണമെന്ന് ആവശ്യവും.

    By Karthi
    |

    മലയാള സിനിമയെ രണ്ടായി കീറിമുറിച്ച സംഭവമായിരുന്നു കൊച്ചിയില്‍ യുവ നടിക്ക് നേരെയുണ്ടായ ആക്രമണം. തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നേരിട്ട ആക്രമണത്തില്‍ സിനിമ മേഖലയില്‍ നിന്നും ഉയര്‍ന്നത് രണ്ട് തരത്തിലുള്ള ശബ്ദമായിരുന്നു. വിഷയത്തില്‍ ദിലീപിന് നേരെ ആരോപണങ്ങള്‍ നീളുകയും ചെയ്തതോടെ താര സംഘടനയായ അമ്മയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

    ഇപ്പോഴിതാ സംഘടനയ്‌ക്കെതിരെ നടനും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാറും രംഗത്തെത്തിയിരിക്കുകയാണ്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് നല്‍കിയ കത്തിലാണ് സംഘടനയ്ക്കും ഇന്നസെന്റിനും എതിരെ ഗണേഷ്‌കുമാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അമ്മ പിരിച്ച് വിടണമെന്നാണ് സംഘടനയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ഗണേഷ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് മുമ്പ് ഗണേഷ് അയച്ച് കത്താണ് പുറത്തായിരിക്കുന്നത്. ഗണേഷിന്റെ നിലപാടിലെ ഇരട്ടത്താപ്പാണ് കത്തിനെ ചര്‍ച്ചയാക്കുന്നത്.

    എവിടെയായിരുന്നു ഇതുവരെ?

    എവിടെയായിരുന്നു ഇതുവരെ?

    ഗണേഷ്‌കുമാറിന്റെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ ആര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് ഇത്രയും നാളും ഇദ്ദേഹം എവിടെയായിരുന്നു എന്നത്. നടി ആക്രമിക്കപ്പെട്ട് നാല് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഗണേഷ്‌കുമാറിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണം ഉണ്ടാകുന്നത്.

    ആരാണ് ഗണേഷ്‌കുമാര്‍?

    ആരാണ് ഗണേഷ്‌കുമാര്‍?

    അമ്മയ്‌ക്കെതിരെ ഗണേഷ്‌കുമാര്‍ മാത്രമല്ല രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ സംഘടനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പക്ഷെ അവരില്‍ നിന്ന് വ്യത്യസ്തമായി ഗണേഷ്‌കുമാര്‍ അമ്മയുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. അമ്മയുടെ രണ്ട് വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് ഗണേഷ്‌കുമാര്‍.

    ഒളിച്ചോടാനുള്ള ശ്രമം

    ഒളിച്ചോടാനുള്ള ശ്രമം

    അമ്മ എന്ന സംഘടനയ്ക്ക് തെറ്റ് പറ്റിയെങ്കില്‍, അങ്ങനെ ഉത്തമ ബോധ്യമുണ്ടെങ്കില്‍ സംഘടനയിലെ ക്രിയാത്മക സ്ഥാനം വഹിക്കുന്ന വ്യക്തി എന്ന നിലിയില്‍ ആ തെറ്റ് തിരുത്താനുള്ള ബാധ്യത ഗണേഷ്‌കുമാറിനുണ്ട്. എന്നാല്‍ അത് ചെയ്യുന്നതിന് പകരം മറ്റുള്ളവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ് ഗണേഷ് ചെയ്യുന്നത്.

    ഉറങ്ങുകയായിരുന്നോ?

    ഉറങ്ങുകയായിരുന്നോ?

    നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മ മൗനം പാലിച്ചെങ്കില്‍ അക്കാര്യം അമ്മയുടെ യോഗത്തില്‍ ഉന്നയിക്കണമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലും ജനറല്‍ ബോഡി യോഗത്തിലും മൗനം പാലിച്ച ശേഷമാണ് കത്തിലൂടെ ഗണേഷ് രോഷ പ്രകടനം നടത്തിയിരിക്കുന്നത്. അമ്മയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലോ എംഎല്‍എ എന്ന നിലയിലോ ഗണേഷ്‌കുമാര്‍ പ്രതികരിച്ചിരുന്നില്ല.

    മാധ്യമങ്ങളോട് ഉറഞ്ഞ് തുള്ളി

    മാധ്യമങ്ങളോട് ഉറഞ്ഞ് തുള്ളി

    അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് നേരെ അസഹനീയതയോടെ പ്രതികരിച്ചവരില്‍ ഒരാള്‍ ഗണേഷ്‌കുമാറായിരുന്നു. അന്ന് മാധ്യമങ്ങളോട് ഇക്കാര്യത്തേക്കുറിച്ച് അദ്ദേഹത്തിന് പറയാമായിരുന്നു. എന്നാല്‍ സംഘടനയ്ക്ക് അനുകൂലമായ നിലപാടായിരുന്നു അദ്ദേഹം അന്ന് സ്വീകരിച്ചത്.

    ജനറല്‍ ബോഡിക്ക് മുമ്പ് അയച്ച കത്ത്

    ജനറല്‍ ബോഡിക്ക് മുമ്പ് അയച്ച കത്ത്

    ഈ കത്ത് ഇന്നസെന്റിന് അമ്മ ജനറല്‍ ബോഡി യോഗത്തിന് മുമ്പ് ഗണേഷ് കുമാര്‍ അയച്ച കത്താണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഈ കത്ത് ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യാതിരുന്നതും സംശയം ജനിപ്പിക്കുന്നതാണ്. എക്‌സിക്യൂട്ടിവ് യോഗത്തിലും ഇത്തരത്തിലൊരു കത്തിനേക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല.

    അഭിപ്രായങ്ങള്‍ പെട്ടന്ന് മാറിയോ?

    അഭിപ്രായങ്ങള്‍ പെട്ടന്ന് മാറിയോ?

    സംഘടനയ്‌ക്കെതിരെ ഇത്ര ഗുരുതരമായ ആരോപണം അതും നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഉന്നയിച്ചിട്ടും സംഘടന ചര്‍ച്ച ചെയ്തില്ലെന്ന് മാത്രമല്ല ഗണേഷ് ഇക്കാര്യം യോഗത്തില്‍ പറഞ്ഞതുുമില്ല. പത്രസമ്മേളനത്തില്‍ സംഘടനയ്ക്ക് അനുകൂലമായ നിലപാടാണ് ഗണേഷ് സ്വീകരിച്ചതും.

    അമ്മ ഒറ്റക്കെട്ട്

    അമ്മ ഒറ്റക്കെട്ട്

    ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംഘടന ഒറ്റക്കെട്ടാണെന്നും സംഘടനയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും അമ്മയുടെ മക്കളാണെന്നും സംഘടന ഒപ്പമുണ്ടാകുമെന്നുമായിരുന്നു ഗണേഷ്‌കുമാര്‍ അന്ന് പറഞ്ഞത്.

    താന്‍ ആവശ്യപ്പെട്ടിട്ടും ചര്‍ച്ച ചെയ്തില്ല

    താന്‍ ആവശ്യപ്പെട്ടിട്ടും ചര്‍ച്ച ചെയ്തില്ല

    നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മ ഇടപെട്ടില്ല. താന്‍ ആവശ്യപ്പെട്ടിട്ടും അമ്മയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെന്ന് ഗണേഷ്‌കുമാര്‍ കത്തില്‍ ആരോപിക്കുന്നു. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും കത്തില്‍ പറയുന്നു.

    അമ്മ സ്വീകരിച്ചത് നെറികെട്ട സമീപനം

    അമ്മ സ്വീകരിച്ചത് നെറികെട്ട സമീപനം

    നടി ആക്രമിക്കപ്പെട്ടപ്പോള്‍ അമ്മ സ്വീകരിച്ചത് നെറികെട്ട സമീപനമാണെന്നും ഇത്തരമൊരു സംഘടന നടീനടന്മാര്‍ക്ക് നാണക്കേടാണെന്നും ഗണേഷ് കത്തില്‍ പറയുന്നു. ഇന്നസെന്റിനെതിരെയാണ് വിമര്‍ശനങ്ങള്‍. അതേ സമയം ദിലീപിന് പൂര്‍ണ പിന്തണയും തന്റെ കത്തില്‍ ഗണേഷ് നല്‍കുന്നുണ്ട്.

    English summary
    AMMA didn't react seriously to actress attack case and this kind organisation is not essential, Ganeshkumar wrote.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X