ദിലീപിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കുന്നതാരാണെന്ന് തനിക്കറിയാമെന്ന് ഗണേഷ് കുമാര്‍, ആരാണയാള്‍ ??

ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണ് സമൂഹ മാധ്യമങ്ങളിലുടെ താരത്തിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

By Nihara

നടന്‍ ദിലീപിനെതിരെ വാര്‍ത്ത നല്‍കുന്നയാളെ തനിക്കറിയാമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മലയാള സിനിമയിലെ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ദിലീപിന്റെ പേരും നിറഞ്ഞു നിന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ദിലീപിനെതിരെ വാര്‍ത്ത പ്രചരിപ്പിക്കുന്നയാളെ തനിക്കറിയാമെന്നാണ് ഗണേഷ് വ്യക്തമാക്കിയിട്ടുള്ളത്.

ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണ് സമൂഹ മാധ്യമങ്ങളിലുടെ താരത്തിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ കേസ് വാദിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.

ശത്രുതയുള്ള വ്യക്തി

വാര്‍ത്ത നല്‍കുന്നയാളെ അറിയാം

ദിലീപിനോട് ശത്രുത പുലര്‍ത്തുന്ന വ്യക്തിയാണ് സമൂഹ മാധ്യമങ്ങളിലുടെ മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംശയമുനകള്‍ ആദ്യം നീങ്ങിയത് ജനപ്രിയ നായകനിലേക്കായിരുന്നു. ദിലീപിനെ ചോദ്യെ ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെ പ്രചരിച്ചിരുന്നു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ താരത്തെ ചോദ്യം ചെയ്തിട്ടില്ലെന്ന് വ്യക്തതമാക്കുകയായിരുന്നു.

അനാവശ്യമായി തന്നെ വലിച്ചിഴച്ചു

ഡിജിപിക്ക് പരാതി നല്‍കി

നടി ആക്രമിപ്പിക്കപ്പെട്ട സംഭവത്തില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചതിനെതിരെ ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരണവും താരം നല്‍കിയിരുന്നു.

വീട്ടില്‍ പോലീസ് വന്നിട്ടില്ല

പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല

യുവ അഭിനേത്രിയെ ആക്രമിച്ച സംഭവത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായാണ് ദിലീപ് രംഗത്തു വന്നിട്ടുള്ളത്. തന്റെ വീട്ടില്‍ പോലീസ് വന്നിട്ടില്ല. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ്.

തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗം

സംഘടിതമായി ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം

തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഈ പ്രശ്‌നത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് ദിലീപ് പറഞ്ഞു. ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങളെന്നും ജനപ്രിയ നായകന്‍ പറഞ്ഞു.

പോലീസിനോട് ചോദിക്കൂ

ഊഹാപോഹങ്ങള്‍ വച്ച് വാര്‍ത്ത കൊടുക്കരുത്

യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ തന്‍രെ പേര് വലിച്ചിടേണ്ട കാര്യമില്ല. നിങ്ങള്‍ പോലീസിനോട് ചോദിക്കൂ ആ നടന്‍ ഞാനാണോയെന്ന് . ഊഹാപോഹങ്ങള്‍ വച്ചല്ല വാര്‍ത്ത കൊടുക്കേണ്ടെന്നും ദിലീപ് പറഞ്ഞു.

വാര്‍ത്ത കൊടുത്തവര്‍ തന്നെ വെളിപ്പെടുത്തട്ടെ

അന്വേഷിച്ച് കണ്ടു പിടിക്കണം

യാത്രയ്ക്കിടെ നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട പ്രമുഖ താരമാരാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. തന്‍റെ വീട്ടില്‍ പോലീസ് വന്നിട്ടില്ല തന്നെ ചോദ്യെ ചെയ്തിട്ടുമില്ലെന്നും ദിലീപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X