»   » ഗണേഷിനൊപ്പം മകനും വെള്ളിത്തിരയിലേയ്ക്ക്

ഗണേഷിനൊപ്പം മകനും വെള്ളിത്തിരയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Ganesh Kumar,
കെബി ഗണേഷ് കുമാറിനൊപ്പം മകനും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ടികെ രാജീവ്കുമാര്‍ ഒരുക്കുന്ന 'അപ് ആന്റ് ഡൗണ്‍' എന്ന സിനിമയിലാണ് അച്ഛനൊപ്പം മകന്‍ ദേവരാമനും അഭിനയിക്കുന്നത്.

എന്നാല്‍ സിനിമയില്‍ ഇവര്‍ അച്ഛനും മകനുമല്ല. സിറ്റി പൊലീസ് കമ്മീഷണറായ സിയാദ് അഹമ്മദായി ഗണേഷ് വേഷമിടുമ്പോള്‍ ഈ കഥാപാത്രവുമായി ഒരടുപ്പവും കാണിക്കാത്ത ശങ്കു എന്ന കുട്ടിയായാണ് ദേവരാമന്‍ എത്തുന്നത്.

ശങ്കുവാകാനായി മറ്റൊരു കുട്ടിയെ കണ്ടുവച്ചിരുന്നെങ്കിലും പനിയായതിനാല്‍ മറ്റൊരാളെ കണ്ടുപിടിയ്‌ക്കേണ്ടതായി വന്നു. ഈ സാഹചര്യത്തിലാണ് ഗണേഷിന്റെ മകനെ അഭിനയിപ്പിക്കുന്നതിനെ പറ്റി ആലോചന വന്നത്. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഗണേഷ് ഇതിന് സമ്മതം മൂളുകയായിരുന്നു.

കഥയുടെ നല്ലൊരു ഭാഗവും ചിത്രീകരിക്കുന്നത് ലിഫ്റ്റിനുള്ളിലാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ 22 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റിന്റെ സെറ്റിട്ടാണ് ചിത്രീകരണം. മന്ത്രിപ്പണിയുടെ തിരക്കിനിടയില്‍ നിന്ന് പത്തു ദിവസമാണ് ഗണേഷ് ഷൂട്ടിങ്ങിനായി നീക്കി വച്ചിരിക്കുന്നത്. അച്ഛനെ പോലെ തന്നെ മകനും തകര്‍പ്പന്‍ അഭിനയമാണെന്നാണ് ലൊക്കേഷന്‍ റിപ്പോര്‍ട്ടുകള്‍.

English summary
KB Ganesh Kumar's son Devaraman to act in the movie UP and Down.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam