»   » പ്രിയന്‍-മോഹന്‍ലാല്‍ചിത്രം ഗണേഷ് നിര്‍മ്മിക്കുന്നു

പ്രിയന്‍-മോഹന്‍ലാല്‍ചിത്രം ഗണേഷ് നിര്‍മ്മിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ നിന്നും പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ ഗണേഷ് കുമാര്‍ മികച്ച എംഎല്‍എഎന്നും മികച്ച മന്ത്രിയെന്നുമെല്ലാമുള്ള പേര് സ്വന്തമാക്കിയത് വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ അതുപോലെ വേഗത്തില്‍ത്തന്നെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും മറ്റും കുറച്ചുനാളത്തേയ്‌ക്കെങ്കിലും ഗണേഷിന്റെ രാഷ്ട്രീയ ജീവിതം താറുമാറാക്കി.

ഇപ്പോള്‍ എംഎല്‍എ സ്ഥാനവും രാജിവച്ച ഗണേഷ്, വീണ്ടും സിനിമകളില്‍ സജീവമാവുകയാണ്. 100 ഡിഗ്രി സെല്‍ഷ്യസ്, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിലാണ് ഏറ്റവും അവസാനമായി ഗണേഷ് അഭിനയിച്ചിരിക്കുന്നത്.

Mohanlal,Ganesh Kumar, Priyadarshan

ഇനി നടനെന്ന നിലയില്‍ നിന്നും കുറച്ചുകൂടി മാറി നിര്‍മ്മാണരംഗത്തേയ്ക്കുകൂടി എത്തുകയാണ് ഗണേഷ്. ഗീതാഞ്ജലിയുടെ ഷൂട്ടിങ്ങിനിടെയാണ് ഒരു ചിത്രം നിര്‍മ്മിക്കാനുള്ള തന്റെ ആഗ്രഹം ഗണേഷ് പ്രിയദര്‍ശനുമായി പങ്കുവെച്ചത്. സുഹൃത്തിന്റെ ആഗ്രഹമറിഞ്ഞ പ്രിയന്‍ ഉടന്‍ തന്നെ ആ ചിത്രം താന്‍ സംവിധാനം ചെയ്യാമെന്ന് വാക്കു നല്‍കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മോഹന്‍ലാല്‍ അതില്‍ താന്‍ അഭിനയിക്കുമെന്നും പറഞ്ഞു.

ഇതോടെ ഗണേഷിന്റെ ചലച്ചിത്ര നിര്‍മ്മാണ സ്വപ്‌നങ്ങള്‍ പകുതി സാക്ഷാത്കരിച്ചതുപോലെയായി. ഗണേഷ്-പ്രിയന്‍-മോഹന്‍ലാല്‍ ചിത്രം ഒരു പൂര്‍ണ ഹാസ്യചിത്രമായിരിക്കുമെന്നാണ് സൂചന. അധികം വൈകാതെ തന്നെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നുമറിയുന്നു.

ചിത്രത്തിലെ താരനിരയെക്കുറിച്ചും പേരിനെക്കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിയ്ക്കുമെന്നാണ് അറിയുന്നത്. ഗീതാഞ്ജലി തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞാലുടന്‍ പ്രിയന്‍ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കും.

English summary
According to reports actor Ganesh Kumar soon to be a producer, with Priyadarshan's Mohanlal movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam