ഗണേഷ് കുമാര്‍ നായകനാകുന്ന മിഴിതുറക്കൂ

By Lakshmi

രാഷ്ട്രീയത്തിലെയും ജീവിതത്തിലെയും വിവാദങ്ങളെല്ലാം കഴിഞ്ഞ് രണ്ടാമത്തെ വിവാഹവും കഴിച്ച് ഇപ്പോള്‍ ജീവിതത്തില്‍ സ്വസ്ഥനായിരിക്കുന്ന നടന്‍ ഗണേഷ് കുമാര്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. പൊതുവേ സഹനടന്‍, വില്ലന്‍ വേഷങ്ങളില്‍ മാത്രമാണ് ഗണേഷിനെ നമ്മള്‍ കണ്ടിട്ടുള്ളത്. നായകന്റെ കൂട്ടുകാരന്‍, നായികയുടെ സഹോദരന്‍, അല്ലെങ്കില്‍ വില്ലന്‍ റോളിലെത്തുന്ന സഹോദരന്‍ സഹോദരസുഹൃത്ത് അങ്ങനെയാണ് പലപ്പോഴും സിനിമ ഗണേഷിനെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഗണേഷ് കുമാര്‍ ഇതാദ്യമായി ഒരു ചിത്രത്തില്‍ നായകനായി എത്തുകയാണ്.

മിഴിതുറക്കൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡോക്ടര്‍ സന്തോഷ് ആണ് സംവിധാനം ചെയ്യുന്നത്. 1921കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.

Ganesh Kumar To Do Lead Role in Mizhithurakku

ചിത്രത്തില്‍ ഗണേഷ് ഉന്നതകുലജാതയായ സാവിത്രിയെ വിവാഹം കഴിച്ച താണജാതിക്കാരനായ യുവാവായിട്ടാണ് അഭിനയിക്കുന്നത്. ഒരുപാട് മികച്ച അഭിനയമൂഹൂര്‍ത്തങ്ങള്‍ സമ്മാനിയ്ക്കുന്ന ചിത്രമായിരിക്കും ഇതെന്ന് ഗണേഷ് പറയുന്നു.

ഇതുവരെയുള്ള സിനിമാ കരിയറില്‍ താനാദ്യമായിട്ടാണ് ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ഗണേഷ് പറഞ്ഞു. ഇതുവരെയുണ്ടായ നെഗറ്റീവ് പബ്ലിസിറ്റികളൊന്നും തന്റെ ആരാധകരെ തന്നില്‍നിന്നും അകറ്റിയിട്ടില്ലെന്നാണ് താന്‍ കരുതുന്നതെന്നും കൂടുതല്‍ നല്ല ചിത്രങ്ങള്‍ ചെയ്യാനാണ് ഇനിയും താന്‍ ആഗ്രഹിക്കുന്നതെന്നും മിഴിതുറക്കൂ എന്ന പുതിയ ചിത്രത്തിന്റെ പൂജാ വേളയില്‍ ഗണേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X