ആഷിഖ് അബു തുടങ്ങിയയിടത്ത് തിരിച്ചെത്തി
ആഷിഖ് അബു എന്ന സംവിധായകന്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ പ്രശസ്തനായ സംവിധായകനാണ് . ഡാഡി കൂളില്‍ പിഴച്ചുവെങ്കിലും പിന്നീടിത് വരെ കരിയര്‍ ഗ്രാഫില്‍ കാര്യമായ താഴ്ചകള്‍ ഉണ്ടായില്ലെന്ന് വേണം പറയാന്‍. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച ഗ്യാങ്‌സ്റ്റര്‍ പുറത്തിറങ്ങിയതോടെ ആഷിഖിന്റെ പോക്ക് എങ്ങോട്ട് എന്ന് ചോദിയ്ക്കാത്തവരില്ല. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും സ്വഭാവികം എന്ന് വേണമെങ്കില്‍ പറായം.
എന്നാല്‍ ഗ്യാങ്സ്റ്ററിന്റെ പരാജയം ക്ഷണിച്ച് വരുത്തിയതാണെന്നേ ചിത്രം കണ്ടിറങ്ങുമ്പോള്‍ പറയാനാകൂ. സോള്‍ട്ട് ആന്റ് പെപ്പര്‍ പോലെ ചെറിയ കഥകളില്‍ നിന്ന് മികച്ച സിനിമയുണ്ടാക്കിയ സംവിധായകനാണ് ആഷിഖ്. അത്തരം ഒരു സിനിമയൊരുക്കിയ ആള്‍ക്ക് എന്ത് കൊണ്ട് ഗ്യാങ്സ്റ്റില്‍ പിഴച്ചു?

ഡാഡി കൂള്‍ നിലവാരമുള്ള സിനിമകള്‍ തന്നെയാണ് ആഷിഖില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും സോള്‍ട്ട് ആന്റ് പെപ്പറിലൂടെ ആഷിഖ് തന്റെ തലവര മാറ്റി. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗൗരി, ഇടുക്കി ഗോള്‍ഡ് എന്നിങ്ങനെ എത്രയോ ചിത്രങ്ങള്‍, ഇവയില്‍ പലതും കോപ്പിയടിയ്ക്കപ്പെട്ട ചിത്രങ്ങളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തത്ക്കാലം ആരോപണങ്ങള്‍ക്ക് വിട നല്‍കാം.
സോള്‍ട്ട് ആന്റ് പെപ്പറും, 22 ഫീമെയില്‍ കോട്ടയവും നേടിയ പ്രേക്ഷക പ്രീതി പിടിച്ച് പറ്റാന്‍ ആഷിഖിന്റെ മറ്റ് ചിത്രങ്ങള്‍ക്കായില്ലെങ്കിലും ശരാശരി നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞവയായിരുന്നു പലതും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയോ. തുടങ്ങിയിടത്ത് (ഡാഡികൂള്‍) തന്നെ തിരിച്ചെത്തിയ (ദ ഗ്യാങ്‌സ്റ്റര്‍) പ്രതീതിയാണ് ആഷിഖ് സിനിമ കണ്ടിറങ്ങുമ്പോള്‍. ഡാഡി കൂള്‍ കണ്ടിരിയ്ക്കാന്‍ പറ്റിയ പടമായിരുന്നെങ്കില്‍ ഗ്യാങ്സ്റ്റര്‍ പ്രേക്ഷകനെ കൂകി വിളിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന ചിത്രവും. ഈ രണ്ട് ചിത്രങ്ങളിലും മമ്മൂട്ടി നായകനായി എന്നതാണ് മറ്റൊരു കാര്യം.
ആഷിഖിന്റെ ഫേസ് ബുക്ക് പേജില്‍ അദ്ദേഹത്തെ അസഭ്യം പറയുകയാണ് ആരാധകര്‍. ഒരു പക്ഷേ ഈ ഒരു തിരിച്ചടിയെങ്കിലും കണക്കിലെടുത്ത് മനുഷ്യന്റെ സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്ന ചിത്രങ്ങള്‍ ആഷിഖ് സംവിധാനം ചെയ്യുമായിരിയ്ക്കും. സംവിധായകനോടുള്ള വിശ്വാസം തകര്‍ന്നതാണ് ആരാധകര്‍ പ്രതിഷേധിയ്ക്കാന്‍ കാരണം. എന്തായാലും ഈ വിശ്വാസത്തെ വരും ചിത്രങ്ങളില്‍ ആഷിഖ് കാത്ത് സൂക്ഷിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











