രണ്ട് ദിവസം; ഗ്യാങ്സ്റ്റര്‍ നേടിയത് 50,000 ലൈക്ക്
ഇപ്പോള്‍ ഫേസ്ബുക്ക് ആണ് ശരിക്കും താരം. സിനിമയായാലും രാഷ്ട്രീമായാലും ആദ്യ പ്രതിഫലനം ഫേസ്ബുക്കില്‍ കാണാം.
കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ മമ്മൂട്ടി - ആഷിക് അബു സിനിമയായ ഗ്യാങ്സ്റ്ററിന് വന്‍ സ്വീകരണമാണ് ഇപ്പോള്‍ തന്നെ കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന് പറയേണ്ടി വരും. ഗ്യാങ്സ്റ്ററിന്റെ പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങി, രണ്ട് ദിവസം കൊണ്ട് സമ്പാദിച്ചത് 50,000 ല്‍ അധികം ലൈക്കുകളാണ്.

ഗ്യാങ്സ്റ്റര്‍ ഫസ്റ്റ് ലുക്ക് പുറത്തിറക്കാന്‍ വന്ന കാലതാമസത്തിന്റെ വിഷമം ആഷിക് അബുവിന് ഇപ്പോള്‍ മാറിയിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കാം. മാര്‍ച്ച് 12 ന് പുറത്തിറക്കേണ്ടിയിരുന്ന പോസ്റ്ററുകള്‍ മാര്‍ച്ച് 15 നാണ് പുറത്തിറക്കിയത്. ചില പ്രശ്‌നങ്ങള്‍ കൊണ്ട് പരിപാടി മാറ്റിവക്കുകയായിരുന്നു എന്ന് മാത്രമാണ് ആഷിക് അബു പറഞ്ഞത്.
ഗ്യാങ്സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നത് സംബന്ധിച്ച പോസ്റ്റുകളുമായാണ് ഫേസ്ബുക്ക് പേജ് തുടങ്ങിയത്. പിന്നീട് പോസ്റ്റര്‍ ലോഞ്ച് ചെയ്യുന്ന പരിപാടിയുടെ ചിത്രങ്ങളും സിനിമയുടെ പോസ്റ്ററുകളും എല്ലാം ഫേസ്ബുക്ക് പേജില്‍ അപ് ലോഡ് ചെയ്യുകയും ചെ്തു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഗ്യാങ്സ്റ്ററിലെ നായകന്‍ മമ്മൂട്ടിയാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. ഗ്യാങ്സ്റ്റര്‍ പേജ് 50,000 ലൈക്ക് മറികടന്ന വിവരം ആഷിക് തന്റെ ഫേസ്ബുക്ക അക്കൗണ്ടില്‍ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications