ആരാധകര്‍ക്ക് നിരാശ; ഗ്യാങ്സ്റ്റര്‍ ഫസ്റ്റ്‌ലുക്ക്

By Lakshmi

വലിയ പ്രതീക്ഷകളോടെയായിരുന്നു 2014 ആദ്യ മമ്മൂട്ടിച്ചിത്രമായ ബാല്യകാലസഖി പ്രദര്‍ശനത്തിനെത്തിയത്. സാഹിത്യസൃഷ്ടികള്‍ ചലച്ചിത്രങ്ങളാക്കുകയും അതില്‍ മമ്മൂട്ടി നായകനായി എത്തുകയും ചെയ്യുമ്പോള്‍ പലപ്പോഴും മനോഹരമായ ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ബാല്യകാലസഖിയുടെ കാര്യത്തില്‍ ഈയൊരു പ്രതീക്ഷ തകിടം മറിയുകയായിരുന്നു. ഈ നാടകസ്റ്റൈലിലുള്ള ചിത്രമായി അത് മാറിപ്പോയി. ഇതോടെ നിരാശരായത് മമ്മൂട്ടിയുടെ ആരാധകരാണ്. ഇനി അവരുടെ പ്രതീക്ഷ ആഷിക് അബു ഒരുക്കുന്ന ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണ്.

ചിത്രീകരണമെല്ലാം അവസാനിച്ചിട്ടും ഇന്നോളം ഗ്യാങ്‌സ്റ്ററിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്താത്തത് മമ്മൂട്ടി ആരാധകരെ ശരിയ്ക്കും നിരാശരാക്കിയിരിക്കുകയാണ്. ചിത്രീകരണം കഴിഞ്ഞെന്നും ഫസ്റ്റ് ലുക്ക് അധികം വൈകാതെ പുറത്തുവിടുമെന്നും ആഷിക് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മാര്‍ച്ച് 12ന് പോസ്റ്റര്‍ വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അത് മാര്‍ച്ച് 15ലേയ്ക്കാവുമെന്നാണ്. മമ്മൂട്ടി തന്നെയായിരിക്കും മാര്‍ച്ച് 15ന് ഗ്യാങ്‌സ്റ്ററിന്റെ ഫസ്റ്റുലക്ക് പുറത്തുവിടുകയെന്നാണ് ഇപ്പോള്‍ ആഷിക് അബു അറിയിച്ചിരിക്കുന്നത്. പന്ത്രണ്ടാം തീയതി നടത്താന്‍ തീരുമാനിച്ചിരുന്ന ചടങ്ങ് ചില അപ്രതീക്ഷിത കാരണങ്ങളാല്‍ 15ലേയ്ക്ക് മാറ്റിയിരിക്കുകയാണെന്നാണ് ആഷിക് അബു അറിയിച്ചിരിക്കുന്നത്.

Gangster First Look Launch Postponed

മമ്മൂട്ടി അധോലോകനായകന്റെ വേഷത്തില്‍ എത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തുന്നത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 2014ല്‍ റിലീസ് ചെയ്യുന്ന ഏറ്റവും ആകാംഷജനിപ്പിക്കുന്ന ചിത്രങ്ങള്‍ക്കായി നടത്തിയ വോട്ടെടുപ്പില്‍ 45ശതമാനം പേരും വോട്ട് ചെയ്തിരിക്കുന്നത് ഗ്യാങ്‌സ്റ്ററിനാണ്. നൈല ഉഷയും, അപര്‍ണ ഗോപിനാഥും നായികമാരായി എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് അഞ്ച് വ്യത്യസ്ത ലുക്കുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X