എതിരാളികളില്ലാതെ ഗ്യാങ്സ്റ്റര്‍ എത്തി

By Lakshmi

ആരാധകരെ സന്തോഷത്തിലാറാടിച്ചുകൊണ്ട് മമ്മൂട്ടി-ആഷിക് അബു ചിത്രം ഗ്യാങ്‌സ്റ്റര്‍ തിയേറ്ററുകളിലെത്തി. ഏപ്രില്‍ 11ന് വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. തിയേറ്ററുകളില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അധോലോകനായകനായ അക്ബര്‍ അലി ഖാന്റെ വേഷത്തില്‍ മമ്മൂട്ടി തകര്‍ത്തിട്ടുണ്ട്. അധോലകത്തിലെ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

പൃഥ്വിരാജ് നായകനാകുന്ന സെവന്‍ത് ഡേയെന്ന ചിത്രവും ഏപ്രില്‍ 11ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം 11ന് റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ എതിരാളികളില്ലാതെയാണ് ഗ്യാങ്സ്റ്റര്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

Gangster

കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണായക, ഗോവ, മുംബൈ, ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. യുഎഇയില്‍ ചിത്രത്തിന്റെ റിലീസ് എന്നാണെന്നകാര്യം തീരുമാനമായിട്ടില്ല. യുഎഇയിലെ വിതരണക്കാരുടെ ഭാഗത്തുനിന്നുമുള്ള അവസാനതീരുമാനം അറിഞ്ഞുമാത്രമേ അവിടത്തെ റിലീസിന്റെ കാര്യം തീരുമാനിയ്ക്കൂ എന്നാണ് ആഷിക് അബു അറിയിച്ചിരിക്കുന്നത്. മാത്രമല്ല യുഎഇയില്‍ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കേണ്ടതുമുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ആഷിക് വളരെനാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഗ്യാങ്സ്റ്റര്‍. 2014ല്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന മമ്മൂട്ടിച്ചിത്രമാണിത്. അഹമ്മദ് സിദ്ദിഖാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നൈല ഉഷയും അപര്‍ണ ഗോപിനാഥും നായികമാരാകുന്ന ചിത്രത്തില്‍ ശേഖര്‍ മേനോന്‍ ആണ് വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. ജോണ്‍ പോള്‍, ടിജി രവി, കുഞ്ചന്‍, ഹരീഷ് പേരടി, ദിലീഷ് പോത്തന്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X