ഗ്യാങ്സ്റ്റര്‍ പൂര്‍ത്തിയായ സന്തോഷത്തില്‍ ആഷിക് അബു

By Lakshmi

മമ്മൂട്ടി-ആഷിക് അബു ചിത്രം ദി ഗ്യാങ്സ്റ്ററിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമ്പതു ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുന്നത്.

കൊച്ചി, മംഗലാപുരം, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി അമ്പത് ദിവസങ്ങള്‍കൊണ്ട് ഇത്തരത്തിലൊരു ചിത്രം തീര്‍ക്കുകയെന്നത് ചെറിയ ദൗത്യമായിരുന്നില്ലെന്നാണ് ആഷിക് പറയുന്നത്.

Ashiq Abu


ചിത്രീകരണത്തോട് എല്ലാതരത്തിലും സഹകരിച്ച മമ്മൂട്ടിയോടും സഹപ്രവര്‍ത്തകരോടും ആഷിക് നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. ശക്തരും മിടുക്കരുമായ സഹസംവിധായകര്‍ തന്നെയാണ് ഈ ചിത്രത്തിലെ താരങ്ങളെന്നാണ് ആഷിക് പറയുന്നത്.

വിഷു റിലീസായിട്ടാണ് ഗ്യാങ്സ്റ്റര്‍ ഒരുങ്ങുന്നത്. മമ്മൂട്ടി അധോലോക നായകന്റെ വേഷത്തിലെത്തുന്ന ചിത്രം ഒട്ടേറെ പുതുമകളുമായാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ അഞ്ച് വ്യത്യസ്തമായ ലുക്കുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്.

അപര്‍ണ ഗോപിനാഥും നൈല ഉഷയും നായികമാരായി എത്തുന്ന ചിത്രം ഏറെക്കാലം മുമ്പ് ആഷിക് പ്രഖ്യാപിച്ച ചിത്രമായിരുന്നു. 2014ല്‍ ആദ്യം പൂര്‍ത്തിയായ മമ്മൂട്ടിച്ചിത്രമാണ് ഗ്യാങ്സ്റ്റര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X