ഒടുവില്‍ ഗ്യാങ്സ്റ്റര്‍ ഗാനം എത്തി
ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മമ്മൂട്ടി-ആഷിക് അബു ചിത്രമായ ഗ്യാങ്സ്റ്ററിലെ ഗാനം പുറത്തിറങ്ങി. 'അല്ലാഹു അക്ബര്‍....ആജാ പിയാ' എന്നു തുടങ്ങുന്ന ഹിന്ദി ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ ഈയൊരു ഗാനം മാത്രമേയുള്ളു. മനോഹരമായ സംഗീതവും ആലാപനവുമാണ് ഗാനത്തിന്റേത്.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജാവേദ് അലിയും ദീപക് ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജാവേദ് അലി ആദ്യമായി മലയാളത്തില്‍ പാടുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ആണ്. റക്കീബ് അലാം ആണ് ഗാനരചന നിര്‍വ്വഹിച്ചത്. ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം ഷെയര്‍ ചെയ്തിട്ടുണ്ട്. സൗണ്ട്ക്ലൗഡിലുള്ള ലിങ്കാണ് ആഷിക് ഷെയര്‍ ചെയ്തിരിക്കുന്നത്.

മമ്മൂട്ടി തീര്‍ത്തും വ്യത്യസ്തമായ ഗറ്റപ്പുകളിലെത്തുന്ന ഗ്യാങ്സ്റ്ററിലെ ഗാനത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകുറേയായി. ഗാനം പോലെതന്നെ ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്തുവരാനും ഏറെ സമയമെടുത്തിരുന്നു.
അക്ബര്‍ അലി ഖാന്‍ എന്ന അധോലോകനായകനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. അപര്‍ണ ഗോപിനാഥും നൈല ഉഷയും നായികമാരായി എത്തുന്ന ചിത്രത്തില്‍ ശേഖര്‍ മേനോനാണ് വില്ലനാകുന്നത്. അഹമ്മദ് സിദ്ദിഖ് തിരക്കഥ രചിച്ച ചിത്രം മംഗലാപുരം, ഹൈദരാബാദ്, രാജസ്ഥാന്‍, കാസര്‍ക്കോട്, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഡാഡി കൂള്‍ എന്ന ചിത്രത്തതിലൂടെ മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടായിരുന്നു ആഷിക് അബുവിന്റെ അരങ്ങേറ്റം. പിന്നീട് പല മികച്ച ചിത്രങ്ങളും ചെയ്ത ആഷിക് വീണ്ടും മമ്മൂട്ടിയുമായി ഒന്നിയ്ക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications











