അന്ന് വിമര്‍ശിച്ചവരെല്ലാം പിന്നീട് ടൊവിനോയ്ക്കായി കൈയ്യടിച്ചു! ഗപ്പി റിലീസ് ചെയ്തിട്ട് 3 വര്‍ഷം!
വേറിട്ട സിനിമകളുമായി മുന്നേറുകയാണ് ടൊവിനോ തോമസ്. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുന്ന താരത്തിന് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനായി മാത്രമല്ല അതിഥിയായെത്തിയും താരം അമ്പരപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യകാല സിനിമകളിലൊന്നായിരുന്നു ഗപ്പി. ഈ സിനിമ റിലീസ് ചെയ്തിട്ട് 3 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2016 ആഗസ്റ്റ് 5നായിരുന്നു സിനിമ റിലീസ് ചെയ്തത്. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണമായിരുന്നു ലഭിച്ചത്. ടെലിവിഷനില്‍ സംപ്രേഷണം ചെയ്തതിന് പിന്നാലെയായാണ് കൂടുതല്‍ പേര്‍ ചിത്രത്തെക്കുറിച്ച് വാചാലരായി എത്തിയത്.
തേജസ് വര്‍ക്കി എന്ന എഞ്ചിനീയറായാണ് ടൊവിനോ തോമസ് എത്തിയത്. നീട്ടി വളര്‍ത്തിയ താടിയും വേറിട്ട വസ്ത്രധാരണവുമൊക്കെയായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണിത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗപ്പി ഓര്‍മ്മകള്‍ പങ്കുവെച്ച് ടൊവിനോ തോമസ് എത്തിയത്. ജോണ്‍ പോള്‍ ജോര്‍ജിന്റെ പുതിയ സിനിമയായ അമ്പിളിക്ക് ആശംസ നേര്‍ന്നും ടൊവിനോ എത്തിയിട്ടുണ്ട്. അളിയാ ഓള്‍ ദി ബെസ്റ്റ് ഫോര്‍ അമ്പിളിയെന്നായിരുന്നു താരത്തിന്റെ കമന്റ്.

ഒന്നിന് പിന്നാലെ ഒന്നൊന്നായി ഹിറ്റ് സിനിമകളുമായാണ് ടൊവിനോ എത്തുന്നത്. ലൂക്കയ്ക്ക് പിന്നാലെയായി കല്‍ക്കിയുമായാണ് അദ്ദേഹം എത്തുന്നത്. ആഗസ്റ്റ് 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തീവണ്ടിക്ക് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും ഒരുമിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ. എസ്രയ്ക്ക് ശേഷം മുഴുനീള പോലീസ് വേഷവുമായി എത്തുകയാണ് താരം. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











