»   » ഗരുഡപുരാണവുമായി അനൂപ് മേനോനും വികെപിയും

ഗരുഡപുരാണവുമായി അനൂപ് മേനോനും വികെപിയും

Posted By:
Subscribe to Filmibeat Malayalam
Sreekrishna Parunth
ഭീതിയുടെ ചിറകടിയൊച്ച കേള്‍പ്പിച്ച ശ്രീകൃഷ്ണപ്പരുന്തിന്റെ കഥ അവസാനിയ്ക്കുന്നില്ല. മന്ത്രതന്ത്രങ്ങളുടെ അകമ്പടിയോടെ മലയാളിയെ പ്രേതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഹൊറര്‍ ചിത്രത്തിന് തുടര്‍ച്ചയൊരുക്കുകയാണ് സംവിധായകന്‍ വികെ പ്രകാശ്.

ഗരുഡപുരാണം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ശ്രീകൃഷ്ണപ്പരുന്തിന്റെ രണ്ടാംഭാഗമായിരിക്കില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയകാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നഗരപശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ കഥാരചന അര്‍ജ്ജുനന്‍ മോഹനനാണ്. തിരക്കഥ സംഭാഷണം പാര്‍ഥന്‍ മോഹനനന്‍.

മോഹന്‍ലാല്‍ കുമാരേട്ടനെന്ന കഥാപാത്രമായി നിറഞ്ഞുനിന്ന ചിത്രത്തിന്റെ കഥ അവസാനിച്ചിടത്തു നിന്നും തുടരുന്ന രീതിയിലാണ് പുരാണത്തിന്റെ കഥ. രണ്ട് കാലങ്ങളെ ഇഴകോര്‍ത്ത് നീങ്ങുന്ന സിനിമയില്‍ അനൂപ് മേനോനാണ് നായകന്‍. വിരുദ്ധധ്രുവങ്ങളിലുള്ള ഇരട്ട കഥാപാത്രങ്ങള്‍ അനൂപ് മേനോന്റെ അഭിനയസിദ്ധി പരമാവധി ചൂഷണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

തുടരെത്തുടരെ ഹിറ്റുകള്‍ നല്‍കിയ വികെപി അനൂപ് മേനോന്‍ കൂട്ടുകെട്ട് ഒരിയ്ക്കല്‍ കൂടി ഒന്നിയ്ക്കുന്ന വാര്‍ത്ത ആരാധകരില്‍ വന്‍പ്രതീക്ഷയാണ് വളര്‍ന്നത്തുന്നത്.

ഫഹദ് ഫാസില്‍ 'നത്തോലി ചെറിയ മീനല്ല' എന്ന വി.കെ. പ്രകാശ് ചിത്രം റിലീസിന് തയാറെടുക്കുന്നതിനിടെയാണ് പുതിയ ചിത്രത്തിന്റെ വാര്‍ത്തകളും പുറത്തുവന്നിരിയ്ക്കുന്നത്.

English summary
After the hit Trivandrum Lodge we will see both Anoop Menon and V K Prakash once again in yet another movie titled Garudapuranam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam