»   » പ്രിയങ്കചോപ്രയോട് ഷാരൂഖിന്‍റെ ഭാര്യക്ക് ദേഷ്യം?

പ്രിയങ്കചോപ്രയോട് ഷാരൂഖിന്‍റെ ഭാര്യക്ക് ദേഷ്യം?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ നിന്നും ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ വിട്ട് നിന്നു. ഒരുകാലത്ത് നല്ല സുഹൃത്തുക്കളായിരന്നു ഗൗരിയും പ്രിയങ്കയും എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ ആ പഴയ സൗഹൃദമൊന്നും ഇല്ല.

Priyanka, Chopra

എന്നാല്‍ ഷാരൂഖ് ഖാന്‍ ആകട്ടെ പ്രിയങ്കയ്ക്ക് എന്ത് ആവശ്യം ഉണ്ടായായും ഓടിയെത്തുകയും ചെയ്യും. പ്രിയങ്കയുടെ പിതാവിന്റെ മരണാനന്തര ചടങ്ങുകളിലും ഷാരൂഖ് പങ്കെടുത്തിരുന്നു 2013 ജൂണ്‍ 10 നാണ് അര്‍ബുദത്തെത്തുടര്‍ന്ന് പ്രിയങ്കയുടെ പിതാവ് മരിച്ചത്. മരണത്തില്‍ ബോളിവുഡിലെ പല പ്രമുഖരും പങ്കെടുത്തിരുന്നു.എന്നാല്‍ ചടങ്ങുകളില്‍ നിന്നെല്ലാം ഗൗരി വിട്ട് നിന്നു.

ഷാരൂഖും പ്രിയങ്കയും തമ്മില്‍ പ്രണയത്തിലാണ് എന്നുള്ള ഗോസിപ്പുകള്‍ ഇടയ്ക്ക ബോളിവുഡില്‍ പരന്നിരുന്നു. മിക്ക പരിപാടികളിലും ചടങ്ങുകളിലും ഷാരൂഖ് പ്രിയങ്കയോടൊപ്പമാണ് എത്തിയിരുന്നത്. ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ അഭിനിക്കുന്ന പ്രിയങ്ക ഷാരൂഖിന്റെ ഇഷ്ടത്തിനനുസരിച്ചാണ് പരസ്യങ്ങളുടെ തെരഞ്ഞെടുക്കല്‍ പോലും നടത്തുന്നതെന്നാണ് കേള്‍വി.

പ്രിയങ്കയെ പ്രണയിക്കുന്നുണ്ടോ എന്ന ചോദിച്ചാല്‍ ഷാരൂഖ് വ്യക്തമായ ഉത്തരം നല്‍കാറില്ല. നടിയുടെ കാര്യങ്ങളില്‍ അതീവശ്രദ്ധയാണ് ഷാരൂഖ് വച്ച് പുലര്‍ത്തുന്നതെന്നും കേള്‍ക്കുന്നു.

ഒരുപക്ഷേ ഈ ഗോസിപ്പുകളിലൊക്കെ എന്തെങ്കിലും സത്യമുണ്ടെന്ന് തോന്നിയാവാം ഗൗരിഖാന്‍ പ്രിയങ്കയുടെ പിതാവിന്റെ മരണത്തില്‍ പങ്കെടുക്കാതിരുന്നത്.

English summary
Gauri Khan skips Priyanka Chopra's dad's funeral, chautha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam