ഗര്‍ഭശ്രീമാനില്‍ നായികയായി ഗൗരി കൃഷ്ണ
പുരുഷ ഗര്‍ഭം പ്രമേയമായി എത്തുന്ന ഗര്‍ഭശ്രീമാന്‍ എന്ന ചിത്രം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. അനില്‍ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് ഗര്‍ഭം ധരിയ്ക്കുന്ന പുരുഷന്റെ വേഷത്തില്‍ എത്തുന്നത്. സുധീന്ദ്രന്‍ എന്നാണ് സുരാജിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ നായികയായി വേഷമിടന്നത് ഗൗരി കൃഷ്ണയെന്ന പുതുമുഖമാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഗൗരി അമ്മ എന്ന പേരില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലിലും അഭിനയിച്ചുവരുന്നുണ്ട്.
ഗര്‍ഭശ്രീമാനില്‍ സുരാജിന്റെ കഥാപാത്രത്തിന്റെ ഭാര്യയായ മാളവിക എന്ന നഴ്‌സിന്റെ വേഷത്തിലാണ് ഗൗരി കൃഷ്ണ അഭിനയിക്കാന്‍ പോകുന്നത്. തിരുവനന്തപുരത്ത് അടുത്തിടെ നടന്ന പൂജാവേളയില്‍ ചിത്രത്തിന്റെ ആദ്യ ലുക് പുറത്തുവിട്ടിട്ടുണ്ട്. ഗര്‍ഭംധരിച്ച സുരാജിന്‍രെ ചിത്രങ്ങളുമായിട്ടാണ് ആദ്യ പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി അവസാനത്തോടെയായിരിക്കും തുടങ്ങുക. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പുരുഷന്‍ ഗര്‍ഭംധരിക്കുന്ന വിഷയം പ്രമേയമാകുന്ന ആദ്യ ചിത്രമായിരിക്കും ഗര്‍ഭശ്രീമാന്‍. 3000 വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു കഥയെ ആസ്പദമാക്കിയാണ് താന്‍ ചിത്രമൊരുക്കുന്നതെന്നാണ് അനില്‍ ഗോപിനാഥ് പറയുന്നത്. സുവചനന്‍ എന്ന പുതുമുഖമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











