»   » ഗൗതമി വീണ്ടും മലയാളത്തിലേക്ക്,മോഹന്‍ലാലിനെ അനുകരിച്ച് പുതിയ കഥാപാത്രം എങ്ങനെയാണെന്ന് അറിയാമോ ?

ഗൗതമി വീണ്ടും മലയാളത്തിലേക്ക്,മോഹന്‍ലാലിനെ അനുകരിച്ച് പുതിയ കഥാപാത്രം എങ്ങനെയാണെന്ന് അറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

കമല്‍ ഹാസാനുമായുള്ള ദാമ്പത്യബന്ധം അവസനിപ്പിച്ചതോടെ സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് നടി ഗൗതമി. മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്ന ഗൗതമി വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുകയാണ്.

മുമ്പ് മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. എന്നാല്‍ കമല്‍ ഹാസാനുമായിട്ടുള്ള ബന്ധം തുടങ്ങിയതിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും സിനിമ മേഖലയില്‍ സജീവമായി തന്നെയുണ്ടായിരുന്നു.

മലയാള സിനിമയിലേക്ക് മടക്കം

മോഹന്‍ലാല്‍ ചിത്രം ഹിസ് ഹൈനസ് അബ്ദുള്ള, സാക്ഷ്യം എന്നീ സിനിമകളില്‍ ശക്തമായ വേഷം കൈകാര്യം ചെയ്ത ഗൗതമി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയ ഗൗതമി മലയാളത്തിലും അഭിനയിക്കുകയാണ്.

ഇ എന്ന സിനിമയില്‍

കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇ' എന്ന സിനിമിയിലാണ് ഗൗതമി വീണ്ടും അഭിനയിക്കുന്നത്. ത്രില്ലര്‍ സിനിമയായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മ്യൂസിക് ടീച്ചറുടെ വേഷത്തിലാണ് ഗൗതമി അഭിനയിക്കുന്നത്.
ഇ എന്ന സിനിമയില്‍

അല്‍ഷീമേഴ്‌സ് രോഗിയായി ഗൗതമി

ഗൗതമി അവതരിപ്പിക്കുന്ന മാലാതി മേനോന്‍ എന്ന സംഗീതാധ്യപക അല്‍ഷീമേഴ്‌സ് രോഗിയാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്നതിനാല്‍ നടി വ്യത്യസ്ത സിനിമയായിട്ടാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്.

മാലതി മേനോനെ വേഗം ഉള്‍കൊള്ളാന്‍ കഴിഞ്ഞു

ചിത്രത്തിലെ കഥാപാത്രമായ മാലതി മേനോനെ തികഞ്ഞ ആവേശത്തോടെ കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിഞ്ഞെന്നാണ് ഗൗതമി പറയുന്നത്. എന്റെ ജീവിതം തന്നെ പരീക്ഷിക്കുകയാണ് സിനിമയിലുടെയെന്നാണ് ഗൗതമി പറയുന്നത്.

സിനിമയില്‍ നിന്നും മാറിയിട്ടില്ല

അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും ഗൗതമി സജീവമായി സിനിമ മേഖലയില്‍ തന്നെയുണ്ടായിരുന്നു. കോസ്റ്റിയൂം ഡീസൈനയറായിട്ടായിരുന്നു ഗൗതമി സിനിമയില്‍ തന്നെ തുടര്‍ന്നു വന്നിരുന്നത്.

മോഹന്‍ലാല്‍ ചിത്രത്തിലെ പോലെ

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച തന്മാത്ര എന്ന ചിത്രത്തിലാണ് അല്‍ഷീമേഴ്‌സ് രോഗത്തെക്കുറിച്ച് പറഞ്ഞിരുന്നത്. സിനിമ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.

English summary
Gautami returns to M-town as an Alzheimer’s patient
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam