ഗൗതം ചിത്രത്തില്‍ ജയറാം; ഒപ്പം റഹ്മാനും

ജയറാമായിരിക്കും ഈ ചിത്രത്തിലെ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രൊജക്ടിനെപ്പറ്റി ഗൗതം മേനോനും ജയറാമും ഇതിനകം പലവട്ടം ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്. എല്ലാക്കാര്യങ്ങളിലും തീരുമാനമുണ്ടായാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മലയാളത്തിന് പുറമെ തമിഴിലും ഈ ചിത്രം നിര്‍മിയ്ക്കുമെന്നാണ് അറിയുന്നത്. തമിഴകത്ത് ജയറാമിനുള്ള സ്വീകാര്യത മുന്നില്‍ക്കണ്ടാണ് ഇങ്ങനെയൊരു നീക്കം.
മദ്രാസ് മൊസാര്‍ട്ട് എആര്‍ റഹ്മാന്‍ മലയാളത്തില്‍ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഗൗതം മേനോന്‍ ചിത്രത്തിനുണ്ടാകും. യോദ്ധയാണ് എആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഏക മലയാള ചിത്രം.


Click it and Unblock the Notifications