എംജിആറിനെ അവിസ്മരണീയമാക്കിയത് ലാലേട്ടന്‍ തന്നെയെന്ന് ഇന്ദ്രജിത്ത്! ഗൗതം മേനോന്റെ മറുപടി വൈറല്‍
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കികൊണ്ടുളള ക്വീന്‍ വെബ് സീരിസ് അടുത്തിടെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. രമ്യാ കൃഷ്ണന്‍ ജയലളിതയായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനാണ് എംജിആറായി എത്തുന്നത്. ഗൗതം മേനോനും പ്രസാദ് മുരുകേശനും ചേര്‍ന്നാണ് വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇരുവറിലെ മോഹന്‍ലാലിന് ശേഷമാണ് ഇന്ദ്രജിത്തും എംജിആറായി എത്തുന്നത്. ഡിസംബര്‍ 14ന് റിലീസ് ചെയ്ത ക്വീന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെബ് സീരിസിലെ ഇന്ദ്രജിത്തിന്റെയും രമ്യാ ക്യഷ്ണന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇതിനിടെ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിളളയുടെ ട്വീറ്റിന് ഇന്ദ്രജിത്ത് നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. "വെളളിത്തിരയിലെ എംജിആറിനെ മോഹന്‍ലാലിനോളം മികച്ചതായി ആര്‍ക്കും അവതരിപ്പിക്കാനാവില്ല, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് ബെസ്റ്റ് എന്നായിരുന്നു ശ്രീധര്‍ പിളളയുടെ ട്വീറ്റ്.
ഇതിന് മറുപടിയായി അതില്‍ തര്‍ക്കമില്ലെന്നും അതില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി. ഇന്ദ്രജിത്തിന്റെ ട്വീറ്റിന് പിന്നാലെ സംവിധായകന്‍ ഗൗതം മേനോന്‍ രംഗത്തെത്തിയിരുന്നു. "നിങ്ങള്‍ നല്ല ഒരു മനസിനുടമയാണെന്നും ഈ മറുപടി നിങ്ങളുടെ ക്ലാസിനെ സൂചിപ്പിക്കുന്നു എന്നും സംവിധായകന്‍ കുറിച്ചു. രണ്ടാമത് മികച്ചത് ആവുന്നതും വലിയ കാര്യമാണ്. മണി സാര്‍, ലാല്‍ സാര്‍ എന്നീ ഇതിഹാസങ്ങള്‍ക്ക് ശേഷമാണ് നമ്മുടെ സ്ഥാനം. ഗൗതം മേനോന്‍ ട്വീറ്റ് ചെയ്തു.


Click it and Unblock the Notifications