കേട്ടതൊന്നും സത്യമല്ല, എന്നാല്‍ ഫഹദ്, നിവിന്‍ ആരാധകര്‍ നിരാശപ്പെടുകയും വേണ്ട!!
നിവിന്‍ പോളിയെ നായകനാക്കി തമിഴ് സൂപ്പര്‍ സംവിധായകന്‍ ഗൗതം മേനോന്‍ ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരുക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നിവിന്‍ പോളിയല്ല ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഈ കേട്ടതൊന്നും സത്യമല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍.
പക്ഷെ നിവിന്‍ പോളി, ഫഹദ് ഫാസില്‍ ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. രണ്ട് പേരെയും വച്ച് ഗൗതം ഓരോ സിനിമകള്‍ പദ്ധതി ചെയ്യുന്നുണ്ട്. പക്ഷെ അത് ഈ പറഞ്ഞതുപോലെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളല്ല. എന്താണ് സംഭവം എന്ന് ഗൗതം തന്നെ പറയും, തുടര്‍ന്ന് വായിക്കൂ...

കേട്ടതൊന്നും സത്യമല്ല, എന്നാല്‍ ഫഹദ്, നിവിന്‍ ആരാധകര്‍ നിരാശപ്പെടുകയും വേണ്ട!!
ഫഹദ് ഫാസിലിനെ ഉള്‍പ്പടെ കന്നടയിലെയും തമിഴിലെയും തെലുങ്കിലെയും ചില സൂപ്പര്‍സ്റ്റാറുകളെ വച്ച് ഗൗതം മേനോന്‍ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ താനൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രവും ചെയ്യുന്നില്ല എന്ന് ഗൗതം വ്യക്തമാക്കി.

കേട്ടതൊന്നും സത്യമല്ല, എന്നാല്‍ ഫഹദ്, നിവിന്‍ ആരാധകര്‍ നിരാശപ്പെടുകയും വേണ്ട!!
അതേ സമയം ഫഹദ് ഫാസിലിനെ നായകനാക്കി തമിഴില്‍ ഒരു സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടെന്നും ഗൗതം അറിയിച്ചു

കേട്ടതൊന്നും സത്യമല്ല, എന്നാല്‍ ഫഹദ്, നിവിന്‍ ആരാധകര്‍ നിരാശപ്പെടുകയും വേണ്ട!!
നിവിന്‍ പോളിയെ നായകനാക്കി ഒരു മലയാള സിനിമയും പദ്ധതിയിട്ടിട്ടുണ്ട്.

കേട്ടതൊന്നും സത്യമല്ല, എന്നാല്‍ ഫഹദ്, നിവിന്‍ ആരാധകര്‍ നിരാശപ്പെടുകയും വേണ്ട!!
രണ്ട് പേരെയും വച്ച് ഓരോ സിനിമകള്‍ പദ്ധതിയിട്ടെങ്കിലും രണ്ട് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളല്ല. ഇരുവരുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണെന്നും ഗൗതം അറിയിച്ചു.

കേട്ടതൊന്നും സത്യമല്ല, എന്നാല്‍ ഫഹദ്, നിവിന്‍ ആരാധകര്‍ നിരാശപ്പെടുകയും വേണ്ട!!
മോഹന്‍ലാലിനെ വച്ച് മലയാള സിനിമ ഒരുക്കാന്‍ പദ്ധതിയുണ്ടെങ്കിലും തല്‍ക്കാലം അതില്ലെന്നും അദ്ദേഹം പറഞ്ഞു.

Click it and Unblock the Notifications