»   » ഗൗതം മേനോന്‍ ലാലിനെയും ഫഹദിനെയും നായകന്മാരാക്കും

ഗൗതം മേനോന്‍ ലാലിനെയും ഫഹദിനെയും നായകന്മാരാക്കും

Posted By:
Subscribe to Filmibeat Malayalam

മലയാളിയായ ഗൗതം വാസുദേവ് മേനോന്‍ തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ഒരുക്കിയ ചിത്രങ്ങള്‍ക്ക് കണ്ട് ഇദ്ദേഹമെന്തുകൊണ്ട് മലയാളത്തില്‍ ഒരു ചിത്രമെടുക്കുന്നില്ലെന്ന് സംശയിക്കുന്നവര്‍ ഏറെയുണ്ടാകും. മലയാളത്തില്‍ ഒരു ചിത്രമെടുക്കാന്‍ ആഗ്രമുണ്ടെന്ന് ഗൗതം മേനോന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.

എന്തായാലും ഗൗതം മേനോന്റെ മലയാളികളായ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് പുതിയൊരു റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ഗൗതം മേനോന്‍ ടച്ച് മലയാളത്തിലേയ്ക്കും വരുകയാണ്. മോഹന്‍ലാലിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് മേനോന്‍ മലയാളത്തില്‍ ചിത്രമെടുക്കാന്‍ തീരുമാനിച്ചു.

Mohanlal and Fahad Fazil

മോഹന്‍ലാല്‍ നായകനാകുന്നു ഒരു ചിത്രവും ഫഹദിനെ നായകനാക്കുന്ന മറ്റൊരു ചിത്രവുമാണത്രേ ഗൗതം മേനോന്റെ മലയാളം പ്രൊജക്ടുകള്‍. രണ്ട് ചിത്രങ്ങളും മരിക്കാര്‍ ഫിലിംസ് നിര്‍മ്മിക്കുമെന്നാണ് അറിയുന്നത്.

ഒരു അഭിമുഖത്തിലാണ് ഇക്കാര്യം ഗൗതം വെളിപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലുമായി ഒന്നിയ്ക്കാനുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നാണ് ഗൗതം പറയുന്നത്. മലയാളത്തില്‍ യുവനടന്മാരില്‍ ഫഹദിനെയും ഗൗതമിന് ഏറെ ഇഷ്ടമാണ്. രണ്ട് ചിത്രങ്ങള്‍ക്കും താന്‍ തന്നെയായിരിക്കും തിരക്കഥയെഴുതുകയെന്ന് ഗൗതം പറയുന്നു.

ഇപ്പോള്‍ ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇദ്ദേഹം. സൂര്യയാണ് ഈ ചിത്രത്തില്‍ നായകന്‍. ഈ പ്രൊജക്ടില്‍ സൂര്യയ്ക്ക് താല്‍പര്യമില്ലെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ഗൗതം മേനോന്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താനുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ചിത്രത്തിന്റെ ജോലികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ഗൗതം മേനോന്‍ മമ്മൂട്ടിയെ നായകനാക്കി മലയാളചിത്രമൊരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു പദ്ധതിയില്ലെന്നായിരുന്നു അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്.

English summary
The news were in air about the entry of popular Tamil Director Gautham Menon into Mollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam