»   » ഗൗതം മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വി

ഗൗതം മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തെ പ്രമുഖ സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ മലയാളത്തിലൊരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മാധ്യമങ്ങള്‍ ചോദിയ്ക്കുമ്പോഴെല്ലാം ഇക്കാര്യത്തില്‍ വ്യക്തമായൊരു മറുപടി ഗൗതം നല്‍കിയിരുന്നില്ല. എന്നാല്‍ മലയാളത്തില്‍ ചിത്രമെടുക്കാനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നുമില്ല. സംവിധാനത്തിന്റെ കാര്യത്തില്‍ വലിയ ഉറപ്പില്ലെങ്കിലും മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഗൗതം തീരുമാനിച്ചുകഴിഞ്ഞു.

മലയാളത്തില്‍ ഗൗതം മേനോന്‍ നിര്‍മ്മിക്കുന്ന മലയാള ചിത്രത്തില്‍ പൃഥ്വിരാജ് ആയിരിക്കും നായകനെന്നാണ് പുതിയ വാര്‍ത്തകള്‍. ഗൗതമിന്റെ സ്വന്തം ബാനറായ ഫോട്ടോന്‍ കഥാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം രാധാമോഹനാണ് സംവിധാനം ചെയ്യുന്നത്. നേരത്തേ മൊഴിയെന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് മികച്ചൊരു കഥാപാത്രത്തെ സമ്മാനിച്ച സംവിധായകനാണ് രാധാ മോഹന്‍.

ചിത്രത്തിന്റെ പേര് വിവരങ്ങളൊന്നും ഇതുവരെ അണിയറക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. കുംകിയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ലക്ഷ്മി മേനോന്‍ ആയിരിക്കും ചിത്രത്തില്‍ നായികയെന്നാണ് സൂചന. ജനുവരില്‍ ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തില്‍ മറ്റുചില പ്രമുഖ താരങ്ങളും അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്.

English summary
Director-Producer Gautham Vasudev Menon will be producing his next film in Malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam