»   » ഗൗതം മേനോന്‍ ചിത്രത്തിലൂടെ ദിലീപ് തമിഴിലേക്ക്??? ആഗ്രഹം തുറന്ന് പറഞ്ഞ് ഗൗതം മേനോന്‍!!!

ഗൗതം മേനോന്‍ ചിത്രത്തിലൂടെ ദിലീപ് തമിഴിലേക്ക്??? ആഗ്രഹം തുറന്ന് പറഞ്ഞ് ഗൗതം മേനോന്‍!!!

By: Karthi
Subscribe to Filmibeat Malayalam

മലയാളികളുടെ ജനപ്രീയ നായകന്‍ ദിലീപ് തമിഴല്‍ അരങ്ങേറ്റം കുറിക്കുന്നത് 2002ല്‍ മനോജ് കുമാര്‍ സംവിധാനം ചെയ്ത രാജ്യം എന്ന സിനിമയിലൂടെയായിരുന്നു. ദിലീപ് അഭിനയിച്ച് ഏക തമിഴ് സിനിമയും രാജ്യം ആയിരുന്നു. 

തമിഴ് സംവിധായകനായ ഗൗതം മേനോന്‍ ചിത്രത്തിലൂടെ വീണ്ടും ദിലീപ് തമിഴിലേക്ക് എത്താന്‍ സാധ്യത തെളിയുന്നു. മലയാളത്തില്‍ ചിത്രമൊരുക്കാന്‍ ഗൗതം മേനോന്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനാല്‍ ചിത്രം മലയാളത്തിലും ഇറങ്ങാനാണ് സാധ്യത. 

ദിലീപിനൊപ്പം ചിത്രം ചെയ്യാന്‍ കാത്തിരിക്കുന്നതായി തന്റെ ഫേസ്ബുക്ക് പേജിലാണ് ഗൗതം മേനോന്‍ കുറിച്ചത്. ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടായിരുന്നു തന്റെ ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയത്.

രാമലീലയുടെ സംവിധാനകന്‍ അരുണ്‍ ഗോപിക്കും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനും തന്റെ പോസ്റ്റിലൂടെ ആശംസ അറിയിക്കുന്നുണ്ട് ഗൗതം മേനോന്‍. പോസ്റ്റര്‍ വളരെ നന്നായിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.

ദിലീപ് രാഷ്ട്രീയക്കാരനായി എത്തുന്ന ചിത്രമാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയക്കാരനായി എത്തുന്ന സിനിമയാണിത്. വിജി തന്രി സംവിധാനം ചെയ്ത നാടോടി മന്നനില്‍ മേയറായി ദിലീപ് അഭിനയിച്ചിരുന്നെങ്കിലും രാമലീലയില്‍ മുഴുനീള രാഷ്ട്രീയക്കാരനാണ്.

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സിനിമയാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സച്ചി സേതു കൂട്ടുകെട്ടിലെ സച്ചിയാണ് രാമലീലയുടെ തിരക്കഥ രചിക്കുന്നത്.

ലയണ്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മുഴുനീള രാഷ്ട്രീയക്കാരനായി ദിലീപിനെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എംഎല്‍എയായിട്ടാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ സഫലമാക്കുന്ന ചിത്രമായിരിക്കും രാമലീല എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

24 വര്‍ഷത്തിന് ശേഷം തമിഴ് താരം രാധിക ശരത് കുമാര്‍ അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രത്യേകത കൂടെ രാമലീലയ്ക്കുണ്ട്. ദിലീപിന്റെ അമ്മയായ സഖാവ് രാഗിണി എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ നായികയാകുന്നത്.

ഗൌതം മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Gautham Menon post Dileep movie Ramaleela first look poster in his Facebook page. Waiting to work with the superb Dileep, he wrote.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam