വിവാഹശേഷം ഗൗതമി നായര്‍ തിരിച്ചെത്തുന്നു! അഭിനേത്രിയായല്ല പിന്നെയോ! സണ്ണിയെ വെള്ളം കുടിപ്പിക്കുമോ?

സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് ഗൗതമി നായര്‍ തുടക്കം കുറിച്ചത്. ദുല്‍ഖര്‍ സല്‍മന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും ഈ സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. ദുല്‍ഡഖര്‍ സല്‍മാന്റെ ആദ്യ നായികയെന്ന ക്രഡിറ്റും ഗൗതമിക്ക് സ്വന്തമാണ്, ആദ്യ സിനിമയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് താരം ജീവിതപങ്കാളിയാക്കിയത്. വിടര്‍ന്ന കണ്ണുകളുമായെത്തിയ താരസുന്ദരിക്ക് മികച്ച സ്വീകാര്യതയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. ഫഹദ് ഫാസില്‍ ചിത്രമായ ഡയമണ്ട് നെക്ലേസ്, ചാപ്‌റ്റേഴ്‌സ്, കൂതറ, ക്യാംപസ് ഡയറി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഈ നായിക സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇടവേളയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു.

പഠനത്തിന് പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയായിരുന്നു ഇടവേളയെടുത്തതെന്നും തിരികെ സിനിമയിലേക്കെത്തുമെന്നും താരം പറഞ്ഞിരുന്നു. സൈക്കോളജിയില്‍ പിജിയുള്ള താരം റാങ്ക് നേടിയിരുന്നു. ഫേസ്ബുക്കിലൂടെ സന്തോഷവാര്‍ത്ത പങ്കുവെച്ച് താരമെത്തിയിരുന്നു. സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഈ താരം. ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയാണ്.

Gauthami Nair

ഭര്‍ത്താവിന് പിന്നാലെ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുകയാണ് ഗൗതമി. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ, സൈജു കുറുപ്പ് തുടങ്ങിയവരാണ് ഗൗതമിയുടെ സിനിമയില്‍ അണിനിരക്കുന്നത്. കെഎസ് അരവിന്ദും ഡാനിയേല്‍ സയൂജ് നായറും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ഡിസംബര്‍ 23 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X