ഗൗതമിയുടെ കോമഡി പ്രേക്ഷകര്‍ക്ക് രസിയ്ക്കുന്നു
ആദ്യചിത്രമായ സെക്കന്റ് ഷോയിലൂടെതന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഗൗതമി നായര്‍. മനോഹരമായ കണ്ണുകളും പുഞ്ചിരിയുമുള്ള ഗൗതമി പിന്നീടഭിനയിച്ച ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയുള്ളൊരു റോളായിരുന്നു ചെയ്തത്. വളരെ രസകരമായിത്തന്നെ ഗൗതമി ആ റോള്‍ ചെയ്തു. നര്‍മ്മം അവതരിപ്പിക്കാന്‍ ഏറെ അത്യാവശ്യമായ ടൈംമിങ്ങിന്റെ കാര്യത്തില്‍ തനിക്ക് നല്ല കയ്യടക്കമുണ്ടെന്ന് ആ ചിത്രത്തിലൂടെ ഗൗതമി തെളിയിച്ചു.
മലയാളത്തില്‍ മികച്ച നായികനടിമാര്‍ പലരും ഉണ്ടായിട്ടുണ്ട് ഇപ്പോഴുമുണ്ട്. എന്നാല്‍ ഹാസ്യം കൂടി മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന നായികമാര്‍ മലയാളത്തില്‍ അധികമുണ്ടായിട്ടില്ല. നായിക നടിമാരില്‍ ഹാസ്യം വളരെ മനോഹരമായി കൈകാര്യം ചെയ്ത നടിയായിരുന്നു ഉര്‍വശി. ശോഭനയും ഇക്കാര്യത്തില്‍ തനിയ്ക്ക് കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്.

യുവതാരനിരയില്‍ ഹാസ്യം മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള നായികയെന്ന പേര് ഗൗതമി സ്വന്തമാക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ കൂതറയിലും ഗൗതമി ഹാസ്യം മനോഹരമായിത്തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.
ഹാസ്യത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ ഗൗതമിയ്ക്ക് പക്ഷേ അത്ര ഉറപ്പു പോര. ഞാന്‍ കോമഡി നന്നായി ചെയ്യുന്നുണ്ടോയെന്നുള്ള കാര്യത്തില്‍ എനിയ്ക്കത്ര ഉറപ്പില്ല, എന്റെ കഥാപാത്രങ്ങളിലെ ഹ്യൂമര്‍ ടച്ച് മനപ്പൂര്‍വ്വം വരുത്തുന്ന കാര്യമല്ല. എന്തായാലും പ്രേക്ഷകര്‍ക്ക് അത് രസിച്ചുവെന്നറിയുന്നത് വലിയ സന്തോഷമാണ്- ഗൗതമി പറയുന്നു.


Click it and Unblock the Notifications











