പഠിക്കണം, ഗൗതമി ടൗണ്‍ 2 ടൗണ്‍ ഉപേക്ഷിച്ചു

By Aswathi

സിനിമ പ്രിയ്യപ്പെട്ടതു തന്നെ. പക്ഷെ സിനിമയ്ക്ക് വേണ്ടി പഠനം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് ഗൗതമി നായര്‍. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുകൊണ്ട് ഗൗതമി കരാറൊപ്പിട്ട സിനിമയില്‍ നിന്നും പിന്മാറിയെന്നാണ് കേള്‍ക്കുന്നത്. ഗൗതമി തന്നെയാണ് ഈ കാര്യം അറിയിച്ചത്.

ആസിഫ് അലി നായകനാകുന്ന ടിടി ടൗണ്‍ ടു ടൗണ്‍ എന്ന ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറുന്നുവെന്ന് ഗൗതമി അറിയിച്ചു. സിനിമയെക്കാള്‍ കൂടുതല്‍ ശ്രദ്ധ പഠനത്തിന് കൊടുക്കേണ്ടത് കൊണ്ട് മാത്രമാണ് സിനിമ ഉപേക്ഷിക്കുന്നതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ഗൗതമിയുടെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ.

പഠനത്തിന് മുന്‍ഗണന

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

പഠനത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുകൊണ്ടാണ് ഗൗതമി കരാറൊപ്പിട്ട ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

ടൗണ്‍ 2 ടൗണിലില്ല

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

ആസിഫ് അലി നായകനാകുന്ന ടടി ടൗണ്‍ ടു ടൗണില്‍ നിന്ന് പിന്മാറുന്നതായി ഗൗതമി തന്നെയാണ് അറിയിച്ചത്.

പഠനം കഴിഞ്ഞിട്ട് മാത്രം

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

സിനിമ പ്രിയപ്പെട്ടതാണ്. പക്ഷെ പഠനത്തിന് ശേഷം മാത്രമേ സിനിമയെ കുറിച്ച് ചിന്തിക്കുന്നൂള്ളൂവെന്ന് ഗൗതമി പറഞ്ഞു.

ഇനി സിനിമയില്‍

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

വര്‍ഷത്തില്‍ ഇനി ഒരു സിനിമ മതിയെന്നാണ് ഗൗതമിയുടെ തീരുമാനം. അതും സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാല്‍ മാത്രം

സെക്കന്റ് ഷോയിലൂടെ തുടക്കം

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ്‌സിലൂടെയാണ് ഗൗതമിയുടെ തുടക്കം. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചു.

ഡയമഡ് നെക്ലൈസിലൂടെ ജനങ്ങളിലേക്ക്

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചത് ഡയമഡ് നക്ലൈസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ്. മികച്ച പുതുമുഖ താരത്തിന് സിമ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.

ചാപ്‌റ്റേഴ്‌സ്

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

സുനില്‍ എബ്രഹാം സംവിധാനം ചെയ്ത ചാപ്‌റ്റേഴ്‌സിലും ഗൗതമി എത്തി. പ്രിയ എന്ന കഥാപാത്രമായി നിവിന്റെ പെങ്ങളായാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ഇപ്പോള്‍ അഭിനയിക്കുന്നത്

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

ആദ്യ ചിത്രത്തിന്റെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറയിലാണ് ഗൗതമി ഇപ്പോള്‍ അഭിനയിക്കുന്നത്.

കൂതറയില്‍

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

ആദ്യചിത്രത്തിലെ സഹപ്രവര്‍ത്തകന്‍ സണ്ണി വെയിന്‍ ചിത്രത്തില്‍ ഗൗതമിക്കൊപ്പമുണ്ട്. കൂടാതെ മോഹന്‍ലാല്‍, രഞ്ജിനി തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നു.

അടുത്ത ചിത്രം

പഠനം കഴിഞ്ഞിട്ട് മാത്രം സിനിമ: ഗൗതമി

മങ്കീസ് എന്ന മറ്റൊരു ചിത്രത്തില്‍ കൂടെ ഗൗതമി നായര്‍ അഭിനയിക്കുന്നുണ്ട. പഠനത്തിനൊപ്പമായിരിക്കും അത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X