നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു: ഗൗതമി

By Aswathi

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഗൗതമി നായര്‍ ഒന്ന് ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്കും ആളുകള്‍ തിരക്കാന്‍ തുടങ്ങി. കൂതറയ്ക്ക് ശേഷം ഗൗതമി എങ്ങോട്ട് പോയി??

ഗൗതമി എങ്ങും പോയിട്ടില്ല. കോളേജും നൃത്ത പഠനവുമായെല്ലാം ഇത്തിരി തിരക്കിലാണ്. അതേ സമയം നല്ല തിരക്കഥകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലും. എനിക്ക് അഭിനയ സാധ്യതയുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകായാണെന്ന് ഗൗതമി പറഞ്ഞു.

സെക്കന്റ് ഷോയിലൂടെ തുടക്കം

നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ തുടക്കം.

തുടക്കം തന്നെ ഹിറ്റ്

നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

ഗൗതമിയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്റെയും സണ്ണി വെയിനിന്റെയുമൊക്കെ അരങ്ങേറ്റം 'സെക്കന്റ് ഷോ'യിലൂടെയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ഗൗതമി ശ്രദ്ധിക്കപ്പെട്ടു.

ഡയമണ്ട് നെക്ലൈസ്

നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

ഗൗതമിയുടെ രണ്ടാമത്തെ ചിത്രമാണ് ഡയമണ്ട് നെക്ലൈസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു തമിഴ് പെണ്‍കുട്ടിയായാണ് ഗൗതമി അഭിനയിച്ചത്. ഫഹദ് ഫാസിലിന്റെ കാമുകിയായി എത്തിയ ചിത്രത്തിലെ പാട്ടും ശ്രദ്ധേയമാണ്.

ചാപ്‌റ്റേഴ്‌സ്

നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

സുനില്‍ എബ്രഹാം സംവിധാനം ചെയ്ത ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിലും ഗൗതമി വേഷമിട്ടു. പ്രിയ എന്നാണ് കഥാപാത്രത്തിന്റെ പേര്

കൂതറയില്‍

നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറയിലാണ് ഗൗതമി ഒടുവില്‍ അഭിനയിച്ചത്. സണ്ണി വെയിന്‍ ഭരത്ത്, ടോവിനോ തോമസ്, ജനനി അയ്യര്‍, ശ്രിത ശിവദാസ് തുടങ്ങിയവര്‍ക്കൊപ്പം റോഷ്‌നി എന്ന കഥാപാത്രമായി ഗൗതമിയുമെത്തി

പുരസ്‌കാരം

നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

ആദ്യ ചിത്രത്തിന് തന്നെ ഗൗതമിയ്ക്ക് മികച്ച പുതുമുഖത്തിനുള്ള ഏഷ്യനെറ്റ് ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. ഡയമണ്ട് നക്ലൈസിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു

ഇനി സെലക്ടീവാണ്

നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

ഇനി സിനിമകള്‍ തിരഞ്ഞെടുത്ത് മാത്രമേ അഭിനയിക്കൂ എന്ന നിലപാടിലാണ് ഗൗതമി. തനിക്ക് അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങള്‍ വേണം എന്നാണ് താരം പറയുന്നത്.

പഠിക്കണം

നല്ല കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

അതിനൊപ്പം പഠനത്തിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കൂടെ നൃത്തവും പഠിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X