»   » കമല്‍ഹസനുമായുള്ള വേര്‍പിരിയല്‍, 14 വര്‍ഷത്തെ ഇടവേള, പ്രിയ അഭിനേത്രി ഗൗതമി തിരിച്ചു വരുന്നു

കമല്‍ഹസനുമായുള്ള വേര്‍പിരിയല്‍, 14 വര്‍ഷത്തെ ഇടവേള, പ്രിയ അഭിനേത്രി ഗൗതമി തിരിച്ചു വരുന്നു

By: Nihara
Subscribe to Filmibeat Malayalam

ഗൗതമിയെ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ കയറി വരുന്നൊരു ഗാനമാണ് കറുകവയല്‍ക്കുരുവീ.. ധ്രുവം എന്ന സിനിമ കണ്ടവരാരും അതിലെ നായികയേയും മറക്കില്ല. മന്നാഡിയാര്‍ കുടുംബത്തില്‍ വലതുകാല്‍ വെച്ച് കയറി ചെല്ലുന്ന സാധു പെണ്‍കുട്ടിയെ എങ്ങനെ മറക്കാനാണ്. വിദ്യാരംഭം, അയലത്തെ അദ്ദേഹം, ധ്രുവം, സുകൃതം, ഹിസ് ഹൈനസ് അബ്ദുള്ള , ഡാഡി, ചുക്കാന്‍, സാക്ഷ്യം, വരും വരുന്നു വന്നു, വിസ്മയം തുടങ്ങിയ സിനിമകളിലൊക്കെ ഗൗതമി അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചു വരുന്നത്.

തമിഴകത്തിന്റെ താരറാണിയായിരുന്നെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയമാണ് ഈ അഭിനേത്രിയോട്. മലയാളത്തനിമയുള്ള ശാലീന സുന്ദരിയായി താരമെത്തിയ ചിത്രങ്ങളെല്ലാം വന്‍വിജയമായിരുന്നു. വ്യക്തി ജീവിതത്തില്‍ നേരിട്ട വെല്ലുവിളി ധൈര്യമായി തരണം ചെയ്താണ് ഇവര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നത്.

ഹൊറര്‍ ത്രില്ലറിലൂടെ തിരിച്ചുവരവ്

ഇ എന്ന് പേരിട്ടിരിക്കുന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് ഗൗതമി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത്. കുക്കു സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരാള്‍, റേസ്, വീരാളിപ്പട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം കുക്കു സുരേന്ദ്രന്‍ ഒരുക്കുന്ന സിനിമയാണിത്.

14 വര്‍ഷത്തെ ഇടവേള

2003 ല്‍ പുറത്തിറങ്ങിയ വരും വരുന്നു വന്നു എന്ന ചിത്രത്തിലാണ് ഗൗതമി ഇതിനു മുന്‍പ് വേഷമിട്ടത്. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ സംഗീത് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കമല്‍ഹസനില്‍ നിന്നും വേര്‍പിരിഞ്ഞു

കമല്‍ഹസനും ഗൗതമിയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. 13 വര്‍ഷമായി ഒരുമിച്ച് ജിവിച്ച ഇരുവരും വഴി പിരിഞ്ഞത് ഈയ്യിടെയാണ്. ഗൗതമി തന്നെയാണ് വേര്‍പിരിയുന്നത് സംബന്ധിച്ച വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞുവെങ്കിലും കമല്‍ഹസനുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് താരം.

മകള്‍ക്കു വേണ്ടിയെടുത്ത തീരുമാനം

ഇതല്ലാതെ വേറൊരു വഴിയും മുന്നിലുണ്ടായിരുന്നില്ല. മകളെ നന്നായി വളര്‍ത്തണം. അമ്മ എന്ന രീതിയിലുള്ള ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വഹിക്കാനാണ് കമല്‍ഹസനുമായി വേര്‍പിരിഞ്ഞതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഒരേ പാതയില്‍ ഒരുമിച്ച് സഞ്ചരിച്ച രണ്ടു പേര്‍. പ്രത്യേക പോയിന്റിലെത്തിയപ്പോള്‍ ഇനിയും ഒരുമിച്ച് സഞ്ചരിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്.

English summary
Gauthami back to Malayalam Cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam