സിനിമയ്ക്കുവേണ്ടി പഠനം കളയില്ല: ഗൗതമി
സെക്കന്റ് ഷോയിലൂടെ എത്തിയ ഗൗതമി നായര്‍ എന്ന യുവനടി ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തില്‍ വളരെ ഇന്നസെന്റായ ഒരു നഴ്‌സിന്റെ റോള്‍ കൂടി ചെയ്തപ്പോള്‍ ഗൗതമിയ്ക്ക് ആരാധകര്‍ ഏറി. അഭിനയത്തിനൊപ്പം സൗന്ദര്യത്തിന്റെ കാര്യത്തിലും ഗൗതമിയ്ക്ക് ഏറെ ആരാധകരുണ്ട്, മാത്രമല്ല പല പുത്തന്‍ ഓഫറുകളും താരത്തെ തേടിയെത്തുന്നുമുണ്ട്.
പക്ഷേ പഠിത്തം വിട്ട് സിനിമയില്‍ മുഴുകാന്‍ താനില്ലെന്നാണ് ഗൗതമി പറയുന്നത്. തിരുവനന്തപുരത്ത് ബിരുദവിദ്യാര്‍ത്ഥിനിയാണ് ഗൗതമിയിപ്പോള്‍. പഠനത്തിന് പ്രാധാന്യം നല്‍കാനും ഒപ്പം അതിന് തടസമാകാത്ത വിധത്തില്‍ സിനിമയെ മുന്നോട്ടുകൊണ്ടുപോകാനുമാണ് ഗൗതമി തീരുമാനിച്ചിരിക്കുന്നത്.

ഓരോ വര്‍ഷവും ഓരോ ചിത്രങ്ങള്‍ ചെയ്യുകയെന്നതാണ് ഗൗതമിയുടെ പ്ലാന്‍. അതും തിരക്കഥയും ബാനറുമെല്ലാം നോക്കിമാത്രമേ താന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയുള്ളുവെന്നും ഉറപ്പിച്ച് പറയുന്നു. സെക്കന്റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനൊരുക്കുന്ന കൂതറയാണ് ഗൗതമി അവസാനമായി അഭിനയിച്ച ചിത്രം. 20014ല്‍ കൂതറയും ആസിഫ് അലി നായകനാകുന്ന ടൗണ്‍ ടു ടൗണുമാണ് ഗൗതമി അഭിനയിച്ച് പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍.


Click it and Unblock the Notifications











