മമ്മൂട്ടിക്കൊപ്പം ദീപ്തി ഐപിഎസും? വണ്ണില്‍ നായികയായി ഗായത്രി അരുണും സംയുക്ത മേനോനും!

സീരിയല്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ഗായത്രി അരുണ്‍. പരസ്പരമെന്ന പരമ്പരയിലൂടെയായിരുന്നു ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ദീപ്തി ഐപിഎസെന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. പതിവില്‍ നിന്നും വ്യത്യസ്തമായ പരമ്പരയായിരുന്നു പരസ്പരം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരമ്പരയില്‍ വിവേക് ഗോപനും ഗായത്രിയുമായിരുന്നു നായികനായകന്‍മാരായി എത്തിയത്. ട്രോളര്‍മാര്‍ ഏറ്റെടുത്ത സീരിയല്‍ കൂടിയായിരുന്നു ഇത്. ക്ലൈമാക്‌സ് രംഗങ്ങള്‍ക്ക് ചില്ലറ ട്രോളുകളും വിമര്‍ശനങ്ങളുമായിരുന്നില്ല ലഭിച്ചത്. പരമ്പര അവസാനിച്ചതിന് ശേഷം പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് നായകനും നായികയും എത്തിയിരുന്നു.

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തിയപ്പോഴും ഗായത്രിക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. അനൂപ് മേനോന്‍ നായകനായെത്തിയ ചിത്രമായ സര്‍വോപരി പാലാക്കാരനിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സിനിമയിലേക്ക് എത്തിയപ്പോഴും ആരാധകര്‍ താരത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. അഭിനയത്തിന് പുറമെ അവതാരകയായും ഗായത്രി എത്തിയിരുന്നു. മമ്മൂട്ടിയുടെ പുതിയ സിനിമയായ വണ്ണില്‍ താരവും അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്ണിന്റെ പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വണ്ണിലേക്ക് ഗായത്രിയും

മെഗാസ്റ്റാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വണ്‍. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറായൊരുക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നിരുന്നുവെങ്കിലും താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ഗായത്രി അരുണും ചിത്രത്തിലുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ മാത്യുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 മമ്മൂട്ടി മുഖ്യമന്ത്രിയാവുന്നു

ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ കഥാപാത്രങ്ങളെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളയാണ് മമ്മൂട്ടി. അതിനാല്‍ത്തന്നെ പ്രമേയത്തിലെ വ്യത്യസ്തതയെക്കുറിച്ചാണ് അദ്ദേഹം എന്നും ചോദിക്കാറുള്ളതും. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ഇതെന്ന തരത്തിലായിരുന്നു പൊതുവെയുള്ള വിലയിരുത്തലുകള്‍. അദ്ദേഹം മുഖ്യമന്ത്രിയാവാന്‍ തയ്യാറായിരുന്നില്ല എങ്കില്‍ താന്‍ ഈ പ്രൊജക്ട് തന്നെ ഉപേക്ഷിച്ചേനെയെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

സംയുക്ത മേനോനുമുണ്ട്

യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ സംയുക്ത മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തീവണ്ടിയിലൂടെയായിരുന്നു ഈ നായിക ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ ഗാനങ്ങളും താരത്തിന്റെ പ്രകടനവും ടൊവിനോ തോമസിനൊപ്പമുള്ള കെമിസ്ട്രിക്കും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രവുമായാണ് ഈ താരം ഓരോ തവണയും എത്തിയത്. ആസിഫ് അലി ചിത്രമായ അണ്ടര്‍ വേള്‍ഡാണ് ഇനി താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം.

 ഷൈലോക്കിന് ശേഷം

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയായ ഷൈലോക്കിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കഴുത്തറപ്പന്‍ പലിശക്കാരനായാണ് താരം ഇത്തവണ എത്തുന്നത്. ജോബി ജോര്‍ജാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ രാജ് കിരണ്‍ ഈ സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്. മീനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒക്ടോബര്‍ പകുതിക്ക് ശേഷമായിരിക്കും മമ്മൂട്ടി ഈ സിനിമയില്‍ ജോയിന്‍ ചെയ്യുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

നിരവധി സിനിമകള്‍

മമ്മൂട്ടിക്ക് നിരവധി സിനിമകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള തിരക്കാണ് അദ്ദേഹത്തിന്. നവാഗതരെന്നോ പുതുമുഖ സംവിധായകരെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കുന്നത്. ചരിത്ര സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് അദ്ദേഹം തമിഴിലും തെലുങ്കിലുമൊക്കെ പ്രവേശിച്ചുവെന്നുള്ളതാണ് മറ്റൊരു വിശേഷം.

മാമാങ്കമെത്തുന്നു

നവംബര്‍ 28നാണ് ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമായ മാമാങ്കം തിയേറ്ററുകളിലേക്കെത്തുന്നത്. എം പത്്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് വേണു കുന്നമ്പിള്ളിയാണ്. പോസ്റ്ററുകളും ടീസറുമൊക്കെ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര സിനിമയുമായി എത്തുകയാണ് മാമാങ്കത്തിലൂടെ തിരുനാവായയിലെ മാമാങ്ക പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ ചാവേറായാണ് താരം എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X