twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തില്‍ എത്തിയപ്പോഴാണ് സുരക്ഷിതത്വം തോന്നിയത്! മറ്റൊരിടത്തും ഇതുപോലെ കണ്ടില്ല! ഗായത്രി അരുണ്‍

    By Midhun Raj
    |

    ലോകമെമ്പാടും കൊറോണ ഭീതിയില്‍പ്പെട്ട് കഴിയുന്ന സമയമാണിപ്പോള്‍. ചൈനയിലെ വുഹാനില്‍ തുടങ്ങിയ വെെറസ് ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ എല്ലാം എത്തിയിരിക്കുകയാണ്. കോവിഡ് 19നെ പ്രതിരോധിക്കാനായി സര്‍ക്കാറും ആരോഗ്യ വകുപ്പുമെല്ലാം കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പുറത്തുപോവുമ്പോള്‍ മാസ്‌ക്ക് ധരിക്കാനും ഇടയ്ക്കിടെ കൈകള്‍ കഴുകാനുമാണ് നിര്‍ദ്ദേശം.

    gayathri arun

    വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ ഏയര്‍പോര്‍ട്ടിലെ പരിശോധനയ്ക്ക് ശേഷമാണ് പുറത്തേക്ക് വിടുന്നത്. കൊറോണ സമയത്ത് നടി ഗായത്രി അരുണിന്റെതായി വന്ന ഇന്‍സ്റ്റഗ്രാം വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഇന്ത്യക്കാരും ഭീതിയില്‍പ്പെട്ട സമയത്ത് സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവെക്കുകയാണ് നടി. ഒപ്പം വിമര്‍ശനത്തിനുളള സമയമല്ല, എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ഗായത്രി ഓര്‍മ്മപ്പെടുത്തുന്നു.

    ഗായത്രി അരുണിന്റെ വാക്കുകളിലേക്ക്. കഴിഞ്ഞ രണ്ടാഴ്ചയായി ഒരു നോര്‍ത്ത് ഇന്ത്യന്‍ ട്രിപ്പിലായിരുന്നു. എന്നാല്‍ കേരളത്തില്‍ എത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ സമഗ്രമായ വൈദ്യ പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നത്. മറ്റൊരു വിമാനത്താവളത്തിലും ഇത്തരത്തിലുളള ഒരു സ്‌ക്രീനിങ്ങ് കാണാന്‍ കഴിഞ്ഞില്ല.

    മലയാളം ഒകെ കണ്‍മണി ആര് ചെയ്താല്‍ നന്നായിരിക്കും! രസകരമായ മറുപടിയുമായി ദുല്‍ഖര്‍മലയാളം ഒകെ കണ്‍മണി ആര് ചെയ്താല്‍ നന്നായിരിക്കും! രസകരമായ മറുപടിയുമായി ദുല്‍ഖര്‍

    നിങ്ങള്‍ ആരോഗ്യ വകുപ്പിനോ സര്‍ക്കാരിനോ എതിരായ എന്തെങ്കിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അറിയാത്തതിനാലാണ്. തീര്‍ച്ചയായും ഇത് വിമര്‍ശനത്തിനുളള സമയല്ല, ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. പകര്‍ച്ച വ്യാധിയെ അതിജീവിക്കാന്‍ നമ്മള്‍ മാത്രം ആരോഗ്യവാന്മാരായിരുന്നിട്ട് കാര്യമില്ല. സഹജീവികളും സുരക്ഷിതരാണെന്ന് ഉറപ്പിക്കണം. അത് ഏതൊരു പൗരന്റെയും ഉത്തരവാദിത്തമാണ്. ഗായത്രി അരുണ്‍ വീഡിയോയില്‍ പറഞ്ഞു.

    ടെലിവിഷന്‍ രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഗായത്രി അരുണ്‍. തിരക്കുകള്‍ക്കിടെയും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഗായത്രിയെ പോലെ നേരത്തെ കൊറോണ ബോധവല്‍ക്കരണവുമായി മലയാളി താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു. സര്‍ക്കാരും ആരോഗ്യ വകുപ്പും പറയുന്ന കാര്യങ്ങള്‍ എല്ലാവരും അനുസരിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരങ്ങള്‍ എത്തിയിരുന്നത്. കൂടാതെ ബ്രേക്ക് ദ ചെയിന്‍ എന്ന ക്യാംപെയ്‌നെക്കുറിച്ചും അധിക പേരും വിശദീകരിച്ചു.

    കൊറോണ മോളിവുഡ് ഇന്‍ഡസ്ട്രിയെയും കാര്യമായി ബാധിച്ചിരുന്നു. നിലവില്‍ സിനിമ തിയ്യേറ്ററുകള്‍ എല്ലാം മാര്‍ച്ച് 31വരെ അടച്ചിട്ടിരിക്കുകയാണ്. നേരത്തെ മിക്ക സിനിമകളുടെ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരുന്നു.

    ബിഗ് ബോസ് ഹൗസിലേക്ക് മോഹന്‍ലാലിന്റെ എന്‍ട്രി! ഞെട്ടിത്തരിച്ച് മല്‍സരാര്‍ത്ഥികള്‍ബിഗ് ബോസ് ഹൗസിലേക്ക് മോഹന്‍ലാലിന്റെ എന്‍ട്രി! ഞെട്ടിത്തരിച്ച് മല്‍സരാര്‍ത്ഥികള്‍

    Read more about: gayathri arun coronavirus
    English summary
    gayathri arun's awareness video about corona
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X