twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയ്‌ക്കൊപ്പം ഉളള അവസരം ശരിക്കും ലോട്ടറി അടിച്ചത് പോലെ ആയിരുന്നു! ഗായത്രി അരുണ്‍

    By Midhun Raj
    |

    പരസ്പരം സീരിയലിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ഗായത്രി അരുണ്‍. പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു. ആറു വര്‍ഷത്തോളമാണ് പരസ്പരം സംപ്രേക്ഷണം ചെയ്തിരുന്നത്. അഞ്ഞൂറിലേറെ എപ്പിസോഡുകള്‍ക്കൊടുവിലാണ് പരമ്പര അവസാനിച്ചത്. പരസ്പരത്തിന് പിന്നാലെയാണ് ഗായത്രി സിനിമകളിലും സജീവമായത്.

    അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന വണ്‍ എന്ന ചിത്രത്തില്‍ ഗായത്രിയും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

    വണ്ണില്‍ മുഖ്യമന്ത്രി

    വണ്ണില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. വണ്ണിന്റെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് ഗായത്രി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം അവസരം ലഭിച്ചത് ഒരു ലോട്ടറി അടിച്ചതിന് തുല്യമാണെന്ന് തോന്നുന്നുവെന്നാണ് നടി പറഞ്ഞത്.

    പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

    പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ വഴിയാണ് ഗായത്രി സിനിമയിലേക്ക് എത്തിയത്. പരസ്പരത്തിലെ പ്രകടനമാണ് നടിയെ സിനിമയിലേക്ക് എത്താന്‍ സഹായിച്ചത്. വണ്ണില്‍ ബോള്‍ഡായിട്ടുളള സീന എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഈ സിനിമയില്‍ നായികയില്ലെന്നും അതേസമയം ചിത്രത്തില്‍ പ്രാധാന്യമുളള സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ഗായത്രി പറഞ്ഞിരുന്നു.

    തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ

    തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസിന്റെ സഹോദരിയായിട്ടാണ് നടി എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന വണ്ണില്‍ വമ്പന്‍ താരനിരയാണുളളത്. മധു, ബാലചന്ദ്ര മേനോന്‍, സിദ്ധിഖ്, രഞ്ജിത്ത്, സലീംകുമാര്‍, ജോജു ജോര്‍ജ്ജ്, മുരളി ഗോപി, ശങ്കര്‍ രാമകൃഷ്ണന്‍, അലന്‍സിയര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ, മാത്യൂ തോമസ്, സുദേവ് നായര്‍, ജയന്‍ ചേര്‍ത്തല, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

    സ്വീകരിക്കാന്‍ എത്തിയത് ഞാന്‍ പറഞ്ഞിട്ടല്ല! ജാമ്യം ലഭിച്ചതിന് പിന്നാലെ രജിത്ത് കുമാര്‍സ്വീകരിക്കാന്‍ എത്തിയത് ഞാന്‍ പറഞ്ഞിട്ടല്ല! ജാമ്യം ലഭിച്ചതിന് പിന്നാലെ രജിത്ത് കുമാര്‍

    വൈദി സോമസുന്ദരം

    വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. അനൂപ് മേനോന്‍ നായകനായ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ പോലീസുദ്യോഗസ്ഥയായിട്ടാണ് നടി അഭിനയിച്ചിരുന്നത്

    എനിക്ക്

    എനിക്ക് മമ്മൂട്ടി സാറിന്റെ പൊളിറ്റിക്കല്‍ ഡ്രാമകളില്‍ ദ കിംഗ് എന്ന ചിത്രം ഇഷ്ടമാണെന്ന് മുന്‍പ് ഗായത്രി പറഞ്ഞിരുന്നു. ഒരിടവേളയ്ക്ക് ശേഷം വണ്ണിലൂടെ സമാനമായ അനുഭവമായിരിക്കും അദ്ദേഹത്തില്‍ നിന്നും പ്രേക്ഷകര്‍ക്ക് ലഭിക്കുകയെന്നും നടി പറഞ്ഞിരുന്നു. വണ്ണില്‍ മമ്മൂക്കയ്‌ക്കൊപ്പം എനിക്ക് കോമ്പിനേഷന്‍ സീനുകളുണ്ടെന്നും അഭിനയിക്കുന്ന സമയത്ത് മമ്മൂട്ടി സര്‍ നിര്‍ദ്ദേശങ്ങള്‍ തന്നപ്പോള്‍ സന്തോഷം തോന്നിയെന്നും ഗായത്രി അരുണ്‍ പറഞ്ഞു.

    അടുത്ത സ്വീകരണം ബീവറേജസിന് മുന്‍പില്‍ മതി! രജിത്ത് ഫാന്‍സിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്‌അടുത്ത സ്വീകരണം ബീവറേജസിന് മുന്‍പില്‍ മതി! രജിത്ത് ഫാന്‍സിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്‌

    Read more about: mammootty gayathri arun
    English summary
    gayathri arun says about mammootty and one movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X