Just In
- 2 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 2 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 3 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 3 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സാഹചര്യങ്ങളോട് പെരുമാറാന്‍ അറിയില്ലായിരുന്നു, ഗായത്രി എല്ലാം പഠിപ്പിച്ചു എന്ന് ആര്യ
കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കേണ്ടത് ഇളയമകള്‍ ഗായത്രിയാണ്. പോസ്റ്റ് വുമണ്‍ ജോലിയും കൊണ്ടാണ് ഗായത്രി കുടുംബത്തെ സംരക്ഷിക്കുന്നത്. ഗായത്രിയെ കാണുമ്പോള്‍ അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടവും സിംപതിയുമാണ്... മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഇളയവള്‍ ഗായത്രി എന്ന സീരിയിലിനെ കുറിച്ചാണ് പറുന്നത്.
സീരിയലില്‍ ഇളയവളണെങ്കിലും അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണ് യഥാര്‍ത്ഥ ജീവിതത്തിലെ ഈ ഗായത്രി. ആര്യ എന്നാണ് ശരിക്കുള്ള പേര്. ആര്യ പാര്‍വ്വതി ഗായത്രി ആയതിനെ കുറിച്ചും, തന്റെ സ്വപ്നങ്ങളെ കുറിച്ചും സംസാരിക്കുന്നു.

ഡാന്‍സാണ് ശ്വാസം
ചെറുപ്പം മുതലേ കലാരംഗത്ത് സജീവമാണ്. ഡാന്സിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്ന് തവണ മോഹിനിയാട്ടത്തിന് ഒന്നാം സ്ഥാനത്തെത്തിയത് ആര്യയാണ്. അതോടെ ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം വന്നു. അതായിരുന്നു തുടക്കം

സീരിയലിലേക്ക്
പരസ്യത്തിലൂടെ ചെമ്പട്ട് എന്ന സീരിയലില്‍ അവസരം ലഭിച്ചു. അതില്‍ ദേവി പാര്‍വ്വതിയുടെ വേഷമായിരുന്നു. അതിന് ശേഷം മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്തിരുന്ന അമ്മുവിന്റെ അമ്മ എന്ന സീരിയലില്‍ അവസരം ലഭിച്ചു. അമ്മുവിന്റെ അമ്മയില്‍ നെഗറ്റീവ് വേഷമായിരുന്നു.

പഠനത്തിലേക്ക് ശ്രദ്ധ
അമ്മുവിന്റെ അമ്മ കഴിഞ്ഞ ശേഷം പഠനത്തിലായി കൂടുതല്‍ ശ്രദ്ധ. കാലടി ശ്രീശങ്കരചാര്യ യൂണിവേഴ്സിറ്റിയില്‍ മോഹിനിയാട്ടത്തില്‍ ബാച്ചിലര്‍ ഡിഗ്രി ചെയ്തുകൊണ്ടിരിയ്ക്കുകയാണ് ആര്യ. അതിനിടയില്‍ ഗായത്രിയിലേക്കുള്ള ക്ഷണം വന്നപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല.

പോസ്റ്റ് വുമണിന്റെ വേഷം
സീരിയലില്‍ ഞാന്‍ പോസ്റ്റ് വുമണായിട്ടാണ് അഭിനയിക്കുന്നത്. സംവിധായകന് ആന്റണി സര് ഒരു പോസ്റ്റ് വുമണിന്റെ മാനറിസങ്ങളെല്ലാം മനസ്സിലാക്കി എനിക്ക് പറഞ്ഞു തന്നിരുന്നു. സ്റ്റാമ്പ് അടിയ്ക്കുന്നതും സൈക്കിളില്‍ പോകുന്നതുമൊക്കെ നിരീക്ഷിച്ചു ചെയ്തതാണ്. പോസ്റ്റ് വുമണിന്റെ യൂണിഫോം ഇടുമ്പോള്‍ ഒരു അഭിമാനമാണ് എനിക്ക്.

ഗായത്രിയില്‍ നിന്ന് പഠിച്ചു
ടൈറ്റിലില്‍ പറഞ്ഞത് പോലെ കുടുംബത്തിലെ ഇളയവളാണ് സീരിയലിലെ ഗായത്രി. ജീവിതത്തില്‍ ഞാന്‍ അച്ഛനും അമ്മയ്ക്കും ഒറ്റമകളാണ്. അതുകൊണ്ട് തന്നെ ലാളന കൂടുതലായിരുന്നു. സാഹചര്യങ്ങളോട് പെരുമാറാന്‍ അറിയില്ലായിരുന്നു. എന്നാല്‍ ഗായത്രിയിലൂടെ ഞാന്‍ പലതും പഠിച്ചു. കൂടുതല്‍ ബോള്‍ഡ് ആയി. ഒരു സാഹചര്യത്തെ ഒറ്റയ്ക്ക് നേരിടാന്‍ ഇപ്പോള്‍ എനിക്ക് സാധിക്കും. കുറച്ചുകൂടി സ്വാതന്ത്രം കിട്ടിയതുപോലെ.

അടുത്ത പരിപാടി
ഇപ്പോള്‍ ഇളയവള്‍ ഗായത്രിയില്‍ മാത്രമാണ് മുഴുവന്‍ ശ്രദ്ധയും. ഒരു നല്ല മോഹിനിയാട്ടം നര്‍ത്തകിയാകണം എന്നാണ് എന്റെ ആഗ്രഹം. കൂടുതല്‍ ക്ലാസുകള്‍ മിസ്സാകാതെ നോക്കാനാണ് ശ്രദ്ധിക്കുന്നത്. കൂട്ടുകാരും ടീച്ചേഴ്സും വളരെ അധികം പിന്തുണ നല്‍കുന്നുണ്ട് - ആര്യ പറഞ്ഞു.