ചാക്കോച്ചന്‍ കണ്ടെത്തിയ നായിക
ഒരിക്കല്‍ ചാക്കോച്ചന്റെ ചിത്രത്തില്‍ നായികയായി അഭനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അതു നഷ്ടമായി. ഒടുവില്‍ ചാക്കോച്ചന്‍ തന്നെ പുതിയ ചിത്രത്തില്‍ നായികയായി അവസരം നല്‍കി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജംമ്‌നാ പ്യാരി എന്ന ചിത്രത്തില്‍ നായികയായ ഗായത്രി സുരേഷിന് ഒരിക്കല്‍ നഷ്ടമായ അവസരം വീണ്ടും ലഭിക്കുകകയാണ്. തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ജംമ്‌നാ പ്യാരിയിലെ നായിക ഗായത്രി മുന്‍ മിസ് കേരളയാണ്.
കുഞ്ചാക്കോ ബോബന്‍ വാസൂട്ടന്‍ എന്ന ഓട്ടോ ഡ്രൈവറെ അവതരിപ്പിക്കുന്നു, ഗായത്രി പാര്‍വ്വതി എന്ന എംബിഎക്കാരിയും. രണ്ടുപേരും വിരുദ്ധ ധ്രുവങ്ങളിലുള്ളവരാണ്. എടുത്തുചാട്ടക്കാരനാണ് വാസൂട്ടന്‍. നാട്ടുകാര്‍ക്കു വേണ്ടി എന്തും ചെയ്യും. ഏതു പാതിരാത്രിക്കും വന്ന് സഹായിക്കും. എന്നാല്‍ വളരെ ആലോചിച്ചേ പാര്‍വതി കാര്യങ്ങള്‍ ചെയ്യൂ. ഇവര്‍ തമ്മിലുള്ള ബന്ധമാണ് ജംമ്‌നാ പ്യാരി.

നമിതാ പ്രമോദിനെയായിരുന്നു ഈ ചിത്രത്തില്‍ ആദ്യമായി നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ നമിത പിന്‍മാറി. അപ്പോഴാണ് ചാക്കോച്ചന്‍ ഗായത്രിയുടെ കാര്യം ഓര്‍ത്തത്. മുന്‍പൊരു ചിത്രത്തില്‍ നായികയായി കണ്ടിരുന്നു. പക്ഷേ, ആ അവസരം നഷ്ടമായി. പുതിയ ചിത്രത്തിലേക്ക് നായികയായി ഗായത്രിയെ പരിഗണിക്കാന്‍ സംവിധായകന്‍ തോമസ് സെബാസ്റ്റിയനോട് ചാക്കോച്ചന്‍ തന്നെയാണു പറഞ്ഞത്.
ചാക്കോച്ചനോടൊപ്പം സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ജോയി മാത്യു, നീരജ് മാധവ്, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, രഞ്ജി പണിക്കര്‍, മുരളിഗോപി, അനുമോള്‍, മുത്തുമണി എന്നീ വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. ജയ്‌സണ്‍ ഇളംകുളമാണ് നിര്‍മാണം. തിരക്കഥ പി. ആര്‍. അരുണും.


Click it and Unblock the Notifications











