തെലുങ്കില്‍ ഗായത്രി സുരേഷ് ഒരു 'കുഴപ്പക്കാരിയായ' പെണ്‍കുട്ടിയാണ്!!
തൃശ്ശൂര്‍ പൂരത്തിന് അമിട്ട് പൊട്ടുന്നത് പോലുള്ള പെടാ പെടാ സംസാരവുമായി സിനിമാ ലോകത്ത് എത്തിയതാണ് ഗായത്രി സുരേഷ്. ജ്മനപ്യാരി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ഗായത്രി ശ്രദ്ധിക്കപ്പട്ടതും ആ സംഭാഷണ ശൈലിയിലൂടെയാണ്. ഇപ്പോള്‍ ശൈലിയും ഭാഷയുമൊക്കെ ഒന്ന് മാറ്റിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഗായത്രി.
അതെ മലയാളത്തില്‍ നിന്ന് തെലുങ്കില്‍ ഭാഗ്യം പരീക്ഷിക്കുന്ന നായികമാരില്‍ അടുത്ത ആളാണ് ഗായത്രി. മലയാളത്തിലെന്നപോലെ തെലുങ്കിലും വളരെ ആക്ടീവാണ് നടി. ഗായത്രിയുടെ കഥാപാത്രത്തെ കുറിച്ചും ഗായത്രി എന്ന നടിയെ കുറിച്ചും പറയുമ്പോള്‍ സംവിധായകന് നൂറ് നാവാണ്..

ഗായത്രിയുടെ വേഷം
സിരി എന്നാണ് ഗായത്രി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. എംബിഎ പൂര്‍ത്തിയാക്കിയ സിരി ജോലി തേടിക്കൊണ്ടിരിയ്ക്കുകയാണ്. സമ്പന്നമായ കുടുംബത്തില്‍ നിന്ന് വരുന്ന സിരി അതിനനുസരിച്ച് വളരെ മോഡേണുമാണ്..

കുഴപ്പക്കാരി
ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ പ്രതിനിധിയായ സിരി സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ ആക്ടീവാണ്. മാത്രമല്ല ചെറുതല്ലാത്ത ഒരു കുഴപ്പക്കാരി കൂടെയാണ് എന്ന് സംവിധായകന്‍ പറയുന്നു. വേണ്ടതിലും വേണ്ടാത്തതിലും എല്ലാം കേറി തലയിട്ട് പ്രശ്‌നമുണ്ടാക്കും.

ഗായത്രി എന്ന നടി
വളരെ എളുപ്പം തന്നെ ഗായത്രി സുരേഷ് സിരിയെ ഉള്‍ക്കൊണ്ടു എന്ന് കാര്‍ത്തിക് പറയുന്നു. ലുക്ക് കൊണ്ട് തന്നെ കഥാപാത്രത്തിന് വളരെ യോജിച്ച നടിയാണ്. തെലുങ്ക് ഭാഷ പഠിച്ചെടുത്ത് വളരെ എളുപ്പം ഗായത്രി സംഭാഷണങ്ങള്‍ പറയുന്നുണ്ട് എന്നും സംവിധായകന്‍ പറഞ്ഞു.

ഏതാണ് സിനിമ
കാര്‍ത്തിക് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഗായത്രി അഭിനയിക്കുന്നത്. നവീന്‍ ചന്ദ്രയാണ് ചിത്രത്തിലെ നായകന്‍. ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പേര് ആഗസ്റ്റ് 15 ന് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും.


Click it and Unblock the Notifications