»   »  'ആരെങ്കിലും കഥ പറയാന്‍ വീട്ടില്‍ വന്നാല്‍ അച്ഛന്‍ ചോദിക്കും, ഇന്റിമേറ്റ് സീനില്ലല്ലോ അല്ലേ എന്ന്'

'ആരെങ്കിലും കഥ പറയാന്‍ വീട്ടില്‍ വന്നാല്‍ അച്ഛന്‍ ചോദിക്കും, ഇന്റിമേറ്റ് സീനില്ലല്ലോ അല്ലേ എന്ന്'

Posted By: Aswini P
Subscribe to Filmibeat Malayalam
'കഥ പറയാന്‍ വീട്ടില്‍ വന്നാല്‍ അച്ഛന്‍ ചോദിക്കും ആ സീനുകൾ ഇല്ലല്ലോ ലെ '

അബദ്ധത്തിൽ പറയുന്ന ചില കാര്യങ്ങള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും എന്നും ട്രോളന്മാര്‍ക്ക് ഇരയായിട്ടുള്ള നടിയാണ് ഗായത്രി സുരേഷ്. സീരിയല്‍ നടിമാരെ കളിയാക്കി വീഡിയോ ഇറക്കിയതിന്റെ പേരില്‍ ഇനിയൊരു വിമര്‍ശനം ഉണ്ടാവാനില്ല.

ഇപ്പോഴിതാ ഗായത്രി സുരേഷിന്റെ മറ്റൊരു തുറന്ന് പറച്ചില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തുന്നു. കപ്പ ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തിന് മുന്‍പുള്ള സെക്‌സ് തെറ്റല്ല എന്ന് പറഞ്ഞതാണ് വിഷയം.

എന്തുകൊണ്ട് പൂമരം ഇത്ര വൈകി??, ആ ചോദ്യത്തിന് ഉത്തരം ഒടുവില്‍ സംവിധായകന്‍ പറയുന്നു!!

വിവാഹത്തിന് മുന്‍പുള്ള സെക്‌സ്

വിവാഹത്തിന് മുന്‍പുള്ള സെക്‌സ് ഒക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. എന്റെ ശരി എല്ലാവരുടെയും ശരിയാണെന്ന് പറയാന്‍ കഴിയില്ലല്ലോ. വിവാഹത്തിന് മുന്‍പുള്ള സെക്‌സ് നല്ലതാണെന്ന് കരുതുന്നവര്‍ ഉണ്ടാവും. അതവരുടെ കാഴ്ചപ്പാടാണ്.

എന്റെ അഭിപ്രായം

എന്റെ അഭിപ്രായത്തില്‍ വിവാഹത്തിന് മുന്‍പുള്ള സെക്‌സ് ഒരു കുറ്റകൃത്യമല്ല. ഇമോഷണല്‍ ബന്ധമുണ്ടെങ്കില്‍ അത് ആവാം. പക്ഷെ വെറുതേ ഒരു സുഖത്തിന് വേണ്ടി ചെയ്യുന്നത് തെറ്റാണ് എന്നാണ് ഗായത്രിയുടെ അഭിപ്രായം.

ഇന്റിമേറ്റ് സീന്‍ ഇല്ല

സിനിമയില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നതിന് വിലക്കുണ്ട് എന്നും ഗായത്രി പറയുന്നു. വീട്ടില്‍ ആരെങ്കിലും കഥ പറയാന്‍ വന്നാല്‍ അത്തരം രംഗങ്ങളുണ്ടോ എന്ന് അച്ഛന്‍ ചോദിക്കും.

സിനിമയിലെ സ്ത്രീവിരുദ്ധത

കഥ ആവശ്യപ്പെട്ടാല്‍ സ്ത്രീയെ എന്നല്ല, പുരുഷനെയും മോശമായി ചിത്രീകരിക്കാം. പക്ഷെ അത് നല്ലതാണ് എനന് ചിത്രീകരിക്കുന്നതാണ് തെറ്റ്. തെറ്റിനെ തെറ്റായി തന്നെ ചിത്രീകരിക്കണം. പാര്‍വ്വതിയുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നു എന്നും ഗായത്രി പറഞ്ഞു.

സീരിയല്‍ നടി സംഭവം

സീരിയല്‍ നടിയെ കളിയാക്കി വീഡിയോ ചെയ്തതില്‍ ഒത്തിരി ട്രോളുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ചെയ്ത സംഭവമാണത്. അതിത്രയും വിവാദമാവും എന്ന് കരുതിയില്ല. അതിന് ശേഷം ഞാന്‍ വളരെ ശ്രദ്ധിച്ച് മാത്രമേ എല്ലാം ചെയ്യാറുള്ളൂ

ശ്രദ്ധിച്ചതുകൊണ്ട് കാര്യമില്ല

പിന്നെ എനിക്ക് മനസ്സിലായി കുറ്റം പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിയ്ക്കും. അത് ശ്രദ്ധിച്ചിട്ട് കാര്യമില്ല. എനിക്ക് നേരെ കല്ലെറിയുന്നവരുടെ കൈ കഴയ്ക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ല. അതുകൊണ്ട് ഞാനിപ്പോള്‍ ഒന്നും ശ്രദ്ധിക്കാറില്ല- ഗായത്രി പറഞ്ഞു

English summary
Gayathri Suresh makes -hot discussion on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam