ബ്രൈഡല്‍ ഷവര്‍ ഉടന്‍! പങ്കെടുക്കേണ്ട സെലിബ്രിറ്റികളുടെ ലിസ്റ്റും തയ്യാറാക്കി ഗായത്രി സുരേഷ്

സോഷ്യല്‍ മീഡിയയില്‍ എന്ത് പറഞ്ഞാലും ട്രോള്‍ ചെയ്യപ്പെടുന്ന ഒരു നടിയാണ് ഗായത്രി സുരേഷ്. ജമ്‌നാ പ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടിയുടെ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അഭിരാമിയാണ്. മുഷ്താഖ് റഹ്മാന്‍ കാര്യാടന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വഹീദ് സമാന്റെ സ്‌ക്രിപ്റ്റില്‍ ഗായത്രി സുരേഷിന് പുറമേ അമേയ മാത്യു, ഹരികൃഷ്ണന്‍ എ്ന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ താരമാകുന്ന ദുബായില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഗായത്രി പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്.

gayathri

തന്റെ ബ്രൈഡല്‍ ഷവര്‍ ഉടന്‍ ഉണ്ടാവുമെന്നാണ് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ഗായത്രി പറയുന്നത്. ബ്രൈഡല്‍ ഷവറിന് വരണം എന്ന് ആഗ്രഹിക്കുന്ന സെലിബ്രിറ്റികളുടെ പേരുകളും ഗായത്രി പറയുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഒപ്പം കരിയറിനെക്കുറിച്ചും നടി മനസു തുറക്കുന്നു.

ഇതുവരെ തന്റെ സ്വഭാവത്തോട് സാമ്യമുള്ള കാരക്ടറുകള്‍ തന്നെയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കാരക്ടറുകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ കരിയര്‍ ആണ് കൂടുതലും ശ്രദ്ധിക്കുന്നത്. അത് താന്‍ അത്രയും ഇഷ്ടപ്പെടുന്നുണ്ട്. ഒന്നും നേരത്തെ പ്ലേസ് ചെയ്ത് ഒരു കാര്യം പറയാന്‍ ഒന്നും തനിക്ക് അറിയില്ലെന്ന് ഗായത്രി പറയുന്നു.

ഇത് പറഞ്ഞാല്‍ ഇവിടെ ഈ തമാശ പറയാം എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. അതുകൊണ്ട് തന്നെ പറയുന്നതില്‍ ഒരു സത്യസന്ധത ഉണ്ടാകും. ഒന്നും മനസില്‍ വെക്കാതെ വെക്കുക എന്ന് പറയുന്നത് സുഹൃത്തുക്കളെ മാത്രമല്ല, ശത്രുക്കളെയും ഉണ്ടാക്കിയിട്ടുണ്ട്. ഒന്നും മനസില്‍ വെക്കില്ല എന്ന് പറയുന്നതിന് അര്‍ത്ഥം ഒരു രഹസ്യവും സൂക്ഷിക്കില്ല എന്നല്ല.

ഞാന്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ആളുമാണ്. പക്ഷെ മുന്നില്‍ ഒരു കാര്യം കണ്ട് കഴിഞ്ഞാല്‍ ഞാന്‍ തുറന്ന് പറയും. അത് ആള്‍ക്കാര്‍ക്ക് ട്രിഗര്‍ ആകും. ഞാന്‍ ചിലപ്പോള്‍ അത് തുണിയില്ലാത്ത രാജാവിനെ കണ്ടിട്ട് കുട്ടി പറയുന്ന പോലെയാണ്. അറിയാതെ ചിലപ്പോള്‍ വന്നു പോവുന്നതാണെന്നും ഗായത്രി പറഞ്ഞു.

ഇതിന് പിന്നാലെ ഗായത്രിയോട് തന്റെ ബ്രൈഡല്‍ ഷവറിന് വേണം എന്ന് ആഗ്രഹമുള്ള നടിമാരെക്കുറിച്ച് ചോദിക്കുമ്പോള്‍ ഗായത്രി പറയുന്ന മറുപടി വൈറല്‍ ആവുകയാണ്. ഗായത്രി ആദ്യം പറയുന്ന പേര് കരീന കപൂര്‍ എന്നാണ്. തനിക്ക് കരീന കപൂറിനെ ഇഷ്ടമാണെന്നും ഗായത്രി പറഞ്ഞു. ആലിയ ഭട്ട്, മീന, ഭാവന, ആഞ്ചലീന ജോളി, പ്രിയങ്ക ചോപ്ര എന്നിവര്‍ ഒക്കെ വരണം എന്ന് ആഗ്രഹമുണ്ടെന്ന് ഗായത്രി പറയുന്നു.

തന്നോട് എപ്പോഴെങ്കിലും ഇഷ്ടമുള്ള നടിമാരെക്കുറിച്ച് ചോദിച്ചാല്‍ പറയാന്‍ തന്റെ മനസില്‍ ഉള്ള പേരുകളാണ് ഇതെന്നും ഗായത്രി പറഞ്ഞു. തന്റെ ബ്രൈഡല്‍ ഷവര്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്ന മറുപടിയാണ് ഗായത്രി നല്‍കിയത്. എന്നാല്‍ എപ്പോഴാണെന്ന് തന്നോട് ചോദിക്കരുതെന്നും ഗായത്രി പറയുന്നു.

gayathri

ഇപ്പോള്‍ അതിനെക്കുറിച്ചൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. അതെല്ലാം വളരെ അപ്രതീക്ഷിതമായി സംഭവിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ ഒന്ന് സംഭവിക്കുമെന്ന ഒരു തോന്നല്‍ എവിടെയോ തനിക്ക് കിട്ടുന്നുണ്ടെന്നും ഗായത്രി പറഞ്ഞു. തനിക്ക് സിനിമ ഫീല്‍ഡില്‍ പെട്ടെന്ന് കണ്ടാല്‍ സംസാരിക്കാന്‍ പറ്റുന്ന ഒരാള്‍ ധ്യാന്‍ ശ്രീനിവാസന്‍ ആണ്.

അഭിരാമി എന്ന പുതിയ ചിത്രത്തില്‍ ഒപ്പം അഭിനയിച്ച ഹരികൃഷ്ണനും തനിക്ക് വളരെ ക്ലോസ് ആയിട്ടുള്ള ആളാണെന്നും ഗായത്രി പറയുന്നു. സ്‌ക്രിപ്റ്റ് സെലക്ഷന്‍ മെച്ചപ്പെടുത്താം എന്നൊന്നും തോന്നിയിട്ടില്ല. സമയം ഇനിയും കിടക്കുകയല്ലേ... ഇത്രയും ആയി. ആളുകള്‍ ഇനിയും വന്നു കൊണ്ടിരിക്കുകയാണ് എന്നൊക്കെ അല്ലാതെ നമുക്ക് പറ്റുന്ന മാക്‌സിമം നമുക്ക് ചെയ്യുക എന്നതില്‍ തന്നെയാണ് വിശ്വസിക്കുന്നതെന്നും ഗായത്രി പറഞ്ഞു.

More from Filmibeat

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X