twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രോളുകൾ സിനിമയിലെ അവസരങ്ങൾ കുറച്ചുവെന്ന് ഗായത്രി സുരേഷ്

    |

    ഗായത്രി സുരേഷ് സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ്. താരത്തിന്റെ പല ഇന്റർവ്യൂകളും ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളവയാണ്. ട്രോളുകളാണ് കൂടുതലായും താരത്തെ പറ്റി പ്രചരിക്കുന്നത്. ഒരിക്കൽ ഇതേപ്പറ്റി ലൈവിൽ വന്ന് മുഖ്യമന്ത്രിയോട് വരെ പരാതിപെട്ടുവെങ്കിലും ഇപ്പോൾ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന നിലപാടിലാണ് താരം.

    Gayathri Suresh

    സിനിമ ലൊക്കേഷനുകളിലെ സ്ത്രീ സുരക്ഷയെക്കുറിച്ചും തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുന്നു. ട്രോളുകളൊക്കെ ആദ്യ കാലങ്ങളില്‍ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നും. എന്നാല്‍ ഇതൊക്കെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ താൻ ശ്രദ്ധിക്കാതെ ആയി എന്നും. വീട്ടിലുള്ളവരുടെ കാര്യം ഇങ്ങനെയല്ലെന്നും താരം പറയുന്നു.

    "പഴയ ആള്‍ക്കാരല്ലേ, അവര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ പ്രയാസമാണ്. മറ്റ് ബന്ധുക്കളൊക്കെ വന്ന് വീട്ടിലുള്ളവരോട് പറയും എന്തിനാണ് ഗായത്രി ഇങ്ങനെ സംസാരിക്കുന്നത്, എന്തിനാണ് ഇത്തരം ഇന്റര്‍വ്യൂസ് ഒക്കെ കൊടുക്കുന്നതെന്ന്. ഇതൊന്നും അവര്‍ക്ക് അത്ര മനസ്സിലാകുന്ന കാര്യങ്ങളല്ല. അപ്പോള്‍ വീട്ടിലുള്ളവരായാലും പറയാറുണ്ട്, ഗായത്രി ഒന്ന് മിണ്ടാതിരിക്കൂ, സൂക്ഷിച്ച് സംസാരിക്കൂ എന്നൊക്കെ. അവര്‍ മിടുക്ക് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ നീയും മിടുക്ക് കാണിക്കൂ, എന്തിനാണ് താഴ്ന്ന്‌കൊടുക്കുന്നത്. മുതലെടുക്കാന്‍ നിന്നു കൊടുക്കുന്നത് എന്തിനാണെന്നും വീട്ടിലുള്ളവര്‍ ചോദിക്കാറുണ്ട്" ഗായത്രി പറയുന്നു.

    സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് ഗായത്രി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. "എനിക്ക് ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം നമ്മുടെ പെരുമാറ്റം അനുസരിച്ചാണ് സംഭവിക്കുന്നത്. നമ്മള്‍ എങ്ങനെ ഇത്തരം സമീപനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അനുസരിച്ചേ ഇരിക്കൂ.

    ഒരുപക്ഷേ അത്തരം സമീപനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അവിടെ നോ എന്ന് പറയുകയാണ് വേണ്ടത്. ഇതിപ്പോള്‍ സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം പ്രശ്‌നങ്ങളൊക്കെയുണ്ട്. സിനിമ ഏറെ ശ്രദ്ധിക്കപ്പെടുന്നതായതു കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ പുറത്തേക്ക് വരുന്നത്. സിനിമയില്‍ സ്ത്രീ സുരക്ഷ ഉണ്ടാകുമ്പോള്‍ അതൊരു ധൈര്യം തന്നെയാണ്. നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ, അപ്പോള്‍ ഇത്തരത്തില്‍ മോശമായി ഇടപെടാന്‍ വരുന്ന ആളുകള്‍ക്കും ഒരു പേടിയുണ്ടാകും. എനിക്ക് ഇതുവരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല."

    Gayathri suresh

    തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 4-ലേക്ക് ക്ഷണിച്ചിരുന്നു എന്നും. സിനിമയുടെ തിരക്കുകളിലായിപ്പോയത് കാരണം പോകാൻ സാധിച്ചില്ലെന്നും. ഒരു 2-3 വര്‍ഷങ്ങള്‍ക്കു ശേഷം ഉറപ്പായും പോകണം എന്നുണ്ടെന്നും ഗായത്രി പറയുന്നു.

    "ഇപ്പോള്‍ ചില സിനിമകള്‍ റിലീസ് കാത്തിരിക്കുന്നുണ്ട്. ഈ സമയത്ത് വിട്ടു നില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ഓഫര്‍ നിരസിക്കേണ്ടി വന്നത്."

    കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജമ്‌നപ്യാരി എന്ന ചിത്രത്തില്‍ നായികയായാണ് ഗായത്രി സിനിമ രംഗത്ത് എത്തുന്നത്. അതിന് ശേഷം ടൊവിനോ നായകനായ ചിത്രം ഒരു മെക്‌സിക്കന്‍ അപാരതയിലും താരം നായിക വേഷം കൈകാര്യം ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് താരത്തിനെ തേടി മികച്ച വേഷങ്ങളൊന്നും എത്തിയില്ല. ഇതിനു ട്രോളുകള്‍ കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരുപക്ഷേ ഉണ്ടായിരിക്കാം എന്നാണ് ഗായത്രി മറുപടി നല്‍കുന്നത്.

    "എന്നെ സിനിമയിലേക്ക് വിളിച്ചാല്‍ അത് ചിത്രത്തിനെ നെഗറ്റീവായി ബാധിച്ചേക്കാം എന്നൊരു തോന്നല്‍ അവര്‍ക്കും ഉണ്ടായിട്ടുണ്ടാവാം." ഗായത്രി പറഞ്ഞു.

    പുതുമുഖ സംവിധായകന്മാരാണ് ഇപ്പോള്‍ തന്നെ സമീപിക്കുന്നതെന്നും. വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളൊന്നും തനിക്ക് കിട്ടുന്നില്ലന്നേയുള്ളൂ എന്നും. എന്നാൽ സിനിമയുടെ ഭാഗമായിതന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും താരം പറഞ്ഞു.

    "ചെറിയ സിനിമകള്‍ ചെയ്യാതിരിക്കണം എന്നൊന്നും വിചാരിക്കാറില്ല. ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതല്ലേ ലഭിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നത്." സിനിമയില്‍ ഇനി തനിക്ക് അഭിനയിക്കാന്‍ ഏറ്റവും ഇഷ്ടം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമാണെന്നും താരം പറയുന്നു.

    Read more about: gayathri suresh
    English summary
    Gayathri Suresh says trolls have reduced her chances in cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X